Tuesday, July 1, 2025
spot_img
More

    പ്രാര്‍ത്ഥിച്ചു മടുത്തോ… എങ്കില്‍ ഈ തിരുവചനം നിങ്ങള്‍ക്കുള്ളതാണ്

    പ്രാര്‍ത്ഥനയില്‍ മടുപ്പ് തോന്നാത്തവരായി ആരെങ്കിലുമുണ്ടാവുമോ? രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഈ മടുപ്പ് ഉണ്ടാകുന്നത്.

    ഒന്ന്: പ്രാര്‍ത്ഥിച്ചിട്ടും ആഗ്രഹിക്കുന്നതുപോലെയുള്ള മറുപടി ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍. രണ്ട്: എല്ലാ കാര്യങ്ങളും നാം വിചാരിക്കുന്നതിലും ആഗ്രഹിക്കുന്നതിലും കൂടുതല്‍ ഭംഗിയോടെ നടന്നുകൊണ്ടിരിക്കുമ്പോള്‍…

    ഇനിപ്രാര്‍ത്ഥിക്കുന്നതെന്തിനാ എന്നും ഇനി പ്രാര്‍ത്ഥിച്ചിട്ട് എന്നാ കാര്യമാ ഉളളതെന്നും നമ്മുടെ ഉള്ളില്‍ ചില ചിന്തകള്‍ രൂപപ്പെടും. പക്ഷേ ഇത് തെറ്റായ ആത്മീയപ്രവണതയാണ്.

    നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം മറുപടി തരുകയോ തരാതിരിക്കുകയോ ചെയ്തുകൊള്ളട്ടെ അ്ത് ദൈവത്തിന്റെ ഇഷ്ടം, തീരുമാനം. പക്ഷേ നാം പ്രാര്‍ത്ഥിക്കാതിരിക്കരുത്. കാരണം പ്രാര്‍തഥന ദൈവവുമായുള്ള ബന്ധവും അടുപ്പവും സ്‌നേഹവുമാണ്. ദൈവത്തെക്കുറിച്ചുള്ള ഓര്‍മ്മയാണ്. അതുകൊണ്ട് നാം എപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കണം.

    രോഗങ്ങളില്‍, സാമ്പത്തികബുദ്ധിമുട്ടുകളില്‍, ജോലി- ഭവന-വിവാഹതടസ്സങ്ങളില്‍, ബിസിനസിലെ പ്രതിസന്ധികളില്‍.. നിരാശതകളില്‍, പ്രതീക്ഷിക്കാനൊന്നും ഇല്ലാത്തഅവസഥകളില്‍…

    തിരുവചനം നമ്മോട് പറയുന്നതും അതാണ്.
    പ്രാര്‍ത്ഥനയില്‍ മടുപ്പ് തോന്നരുത്.( പ്രഭാ 7:10)

    അതെ, നമുക്ക് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാം.. മടുപ്പ്‌തോന്നാതെ, നിരാശപ്പെടാതെ..

    ദൈവം നമ്മുടെ കാര്യത്തില്‍ തീരുമാനമെടുക്കട്ടെ…

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!