യുക്രെയ്‌നും ലോകത്തിനും വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നും ലോകം മുഴുവനും വേണ്ടി സമാധാനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. മെയ് മാസസമാപനത്തോട് അനുബന്ധിച്ച് ഇന്നലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലെ സമാധാനരാജ്ഞിയുടെ രൂപത്തിന് മുമ്പിലാണ് പാപ്പ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചത്. വെസ്റ്റേണ്‍ യുക്രെയ്‌നിലെ ഷ്്‌റൈന്‍ ഓഫ് ദ മദര്‍ ഓഫ് ഗോഡ് ഉള്‍പ്പടെ ലോകമെങ്ങുമുളള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളും ജപമാലയില്‍ പങ്കെടുത്തു.

സമാധാനരാജ്ഞിയായ മറിയത്തിന്റെ രൂപത്തിന് മുമ്പില്‍ വെളളപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെ സമര്‍പ്പിച്ചതിന് ശേഷമാണ് പാപ്പ ജപമാല ആരംഭിച്ചത്. സമാധാനരാജ്ഞിയായ മറിയമേ ഞങ്ങള്‍ ഇന്ന് ഞങ്ങളുടെ ഹൃദയം അങ്ങേ പക്കലേക്ക് ഉയര്‍ത്തുന്നു. ഞങ്ങള്‍ക്കുവേണ്ടി അങ്ങേ പുത്രനോട് മാധ്യസ്ഥംയാചിക്കണമേ. ലോകം മുഴുവനും അമ്മയുടെ സമാധാനത്തിന്റെ അധീനതയിലാക്കണമേ. പാപ്പാ പ്രാര്‍ത്ഥിച്ചു.

വീല്‍ച്ചെയറിലിരുന്നാണ് പാപ്പ പ്രാര്‍ത്ഥിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates