Saturday, November 2, 2024
spot_img
More

    സാധിക്കുന്നത്ര കുട്ടികളെ സഹായിക്കണം: ഇന്ത്യയിലെ ആദ്യത്തെ ദളിത് കര്‍ദിനാള്‍ സംസാരിക്കുന്നു

    കര്‍ദിനാള്‍ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുമ്പോള്‍ കത്തോലിക്കാസഭാചരിത്രത്തിലെ ആദ്യ ദളിത് കര്‍ദിനാള്‍ എന്ന ബഹുമതിക്ക് അര്ഹനായ, ഹൈദരാബാദ് ആര്‍ച്ച് ബിഷപ് അന്തോണിപൂല കേരളത്തിലായിരുന്നു. കരിസ്മാറ്റിക് റിന്യൂവലിന്റെ ഗോള്‍ഡന്‍ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സുഹൃത്തുക്കളാണ് കര്‍ദിനാള്‍ പദവിയുടെ വിവരം തന്നെ ആദ്യമായി അറിയിച്ചതെന്നും അദ്ദേഹം പറയുന്നു.

    ഇംഗ്ലീഷ് നന്നായി വശമില്ലാത്ത സര്‍ദിനിയായിലെയും കാറ്റാനിയായിലെയും സുഹൃത്തുക്കള്‍ പുതിയ കര്‍ദിനാളിന് അഭിനന്ദനം അറിയിച്ച് സന്ദേശം അയച്ചപ്പോള്‍ താന്‍ ആര്‍ച്ച് ബിഷപ്പ് മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെവിശദീകരണം. പിന്നീടാണ് കാര്യങ്ങള്‍ വ്യക്തമായത്. തന്നെസംബന്ധിച്ച് ഇത് വലിയൊരു ഷോക്കായിരുന്നുവെന്നാണ് കര്‍ദിനാള്‍പറയുന്നത്.

    ദരിദ്രര്‍ക്കുവേണ്ടിയുള്ള ദരിദ്രരുടെസഭ എന്നാണ് ഫ്രാന്‍സിസ് മ ാര്‍പാപ്പയുടെ ആദര്‍ശം. അരികുജീവിതങ്ങളോട് അങ്ങേയറ്റം അനുകമ്പയും സ്‌നേഹവും ഉള്ള വ്യക്തിയാണ് ഇദ്ദേഹം അത്തരക്കാര്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് കഴിയും എന്ന് വിചാരിക്കുന്നതു കൊണ്ടാവാം പാപ്പ തന്നെ കര്‍ദിനാളായി തിരഞ്ഞെടുത്തത്.

    ജാതിവ്യവസ്ഥ ഇല്ലാതായി എന്ന് പറയുമ്പോഴുംഅത് അടിത്തട്ടില്‍ നിലനില്ക്കുന്നതായിട്ടാണ് നിയുക്ത കര്‍ദിനാള്‍ പറയുന്നത്.
    ദാരിദ്ര്യംകാരണം ഏഴാം ക്ലാസില്‍വച്ച് പഠനം അവസാനിപ്പിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. എന്നാല്‍ മിഷനറിമാര്‍ സഹായവുമായിഎത്തി. അവരാണ്, അവരുടെ ജീവിതമാണ് തന്നെ മാറ്റിമറിച്ചതെന്ന് പറയുന്ന കര്‍ദിനാള്‍ പാവങ്ങളായ കുട്ടികളെ സഹായിക്കുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്നുംപറയുന്നു. കഴിയുന്നത്ര കുട്ടികളെ സഹായിക്കുക. ഇടവകവൈദികനായി സേവനം ചെയ്യുമ്പോഴും അതിനായിരുന്നു മുന്‍ഗണന നല്കിയിരുന്നത്

    .അത് പുതിയ പദവിയിലുംതുടരാനാണ് ആഗ്രഹം. ഞാനൊരു എളിയവൈദികനും എളിയമിഷനറിയുമാണ്. നിയുക്ത കര്‍ദിനാള്‍ സ്വയം വിലയിരുത്തുന്നത് അങ്ങനെയാണ്. രൂപതയില്‍ 90 ശതമാനവും ദളിതരാണ്.

    ഓഗസ്റ്റ് 27 നാണ് ആര്‍ച്ച്ബിഷപ് അന്തോണിപൂല കര്‍ദിനാളായി അവരോധിക്കപ്പെടുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!