തളിപ്പറമ്പ്: പള്ളിയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീയെ അതിവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു, 77 കാരിയായ കന്യാസ്ത്രീ തല്‍ക്ഷണം മരിക്കുകയും കൂടെയുണ്ടായിരുന്ന കന്യാസ്ത്രീയെ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
സിസ്റ്റര്‍ റെജീന മരിയ ആണ് മരിച്ചത്. സിസ്റ്റര്‍ സാന്ദ്ര ആശുപത്രിയിലാണ്.ഇരുവരും എഫസിസി സന്യാസിനികളാണ്. പുഷ്പഗിരി ദര്‍ശന റിട്രീറ്റ് സെന്ററിന് മുമ്പില്‍ വച്ചായിരുന്നു അപകടം നടന്നത്.
സിസ്റ്റര്‍ റെജീന മരിയായുടെ സംസ്‌കാരം ഇന്നലെ നടന്നു.