ദൈവത്തിന്റെ ക്രോധത്തിന് ഇരകളാകാതെ ജീവിക്കുന്നതിലും വലിയ ഭാഗ്യം മറ്റെന്താണുള്ളത്? പക്ഷേ അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിലേക്ക് ദൈവകോപം കടന്നുവന്നേക്കാം. പ്രധാനമായും ദൈവകോപം കടന്നുവരാനുള്ള ചിലമാര്‍ഗ്ഗങ്ങളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം നല്കുന്നസൂചന ഇപ്രകാരമാണ്.
അതുകൊണ്ട് നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം-അസന്മാര്‍ഗ്ഗികത,അശുദ്ധി, മനക്ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം നശിപ്പിക്കുവിന്‍. ഇവ നിമിത്തം ദൈവത്തിന്റെ ക്രോധം വന്നുചേരുന്നു( കൊളോ 3:5)
അതുപോലെതന്നെ ജീവിതത്തില്‍ നിന്ന് വര്‍ജ്ജിക്കേണ്ട മറ്റ് ചില കാര്യങ്ങളെക്കുറിച്ച്ും തിരുവചനം ഓര്‍മ്മിപ്പിക്കുന്നുണ്ട്
അമര്‍ഷം,ക്രോധം, ദുഷ്ടത, ദൈവദൂഷണം, അശുദ്ധഭാഷണം എന്നിവയാണ് അവ.
ഈ തിന്മകളില്‍ നിന്ന് അകന്ന് നമുക്ക് ജീവിക്കാം.ദൈവകോപം നമ്മെ തൊടാതെ പോകട്ടെ.