വാല്‍ത്താംസ്റ്റോ: വിശുദ്ധ ഗ്രന്ഥത്തെ ആഴത്തില്‍ മനസ്സിലാക്കാനും ബൈബിള്‍ പഠനം ആസ്വാദ്യകരമായ അനുഭവമായി മാറ്റാനും സഹായകരമായ വിധത്തില്‍ രചിച്ചിരിക്കുന്ന ബൈബിള്‍ പസില്‍സ് എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ പ്രയോജനപ്പെടുന്ന വിധത്തിലുള്ള ഈ ഗ്രന്ഥം ഇംഗ്ലീഷിലാണ് രചിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാ. ടോമി എടാട്ട് ആണ് ഗ്രന്ഥകര്‍ത്താവ്. മരിയന്‍ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.
ജീവിതത്തിന്റെ പലവിധ തിരക്കുകള്‍ക്കിടയില്‍ ബൈബിള്‍ പഠനം നടക്കാതെ പോകുന്ന സാഹചര്യത്തില്‍ ആ കുറവ് പരിഹരിക്കാന്‍ ബൈബിള്‍ പസില്‍സിന് കഴിയുമെന്നാണ് പ്രസാധകരുടെ വിശ്വാസം.