Saturday, November 2, 2024
spot_img
More

    കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞ 31 കാരിയുടെ നാമകരണ നടപടികള്‍ക്ക് തുടക്കമായി

    ധൈര്യപൂര്‍വ്വം നിങ്ങളുടെ ഭീതികള്‍ ദൈവത്തിന് സമര്‍പ്പിക്കുകയും നല്ല കാര്യങ്ങള്‍ ചെയ്യാനായി മുന്നോട്ടുപോവുകയും ചെയ്യുക.മിഷൈല്‍ ക്രി്‌സ്‌റ്റൈന്‍ തന്റെ മരണത്തിന് ഒരുവര്‍ഷം മുമ്പ് പറഞ്ഞതാണ് ഇത്. ജീവിതവിശുദ്ധിയിലും പരസ്‌നേഹത്തിലും ദൈവസ്‌നേഹത്തിലും ജീവിച്ച അവളെ വിശുദ്ധരുടെ പട്ടികയിലേക്ക് ചേര്‍ക്കാനുള്ള നാമകരണ നടപടികള്‍ക്ക് തുടക്കംകുറിക്കാന്‍ പോവുകയാണ് ബിസ്മാര്‍ക്ക് രൂപത. 2015 ഡിസംബര്‍ 25 നായിരുന്നു മിഷൈലിന്റെ മരണം. അപ്രതീക്ഷിതമായിട്ടായിരുന്നു കാന്‍സര്‍ രോഗലക്ഷണം തിരിച്ചറിഞ്ഞതും വൈകാതെ മരണമടഞ്ഞതും. അന്ന് വെറും 31 വയസായിരുന്നു മിഷൈലിന്.

    തന്റെ സഹനങ്ങളും രോഗങ്ങളുമെല്ലാം ക്ഷമയോടെ സ്വീകരിക്കാന്‍ മിഷൈലിന് സാധിച്ചിരുന്നു. ഫോക്കസ് മിഷനറിയായി യൂണിവേഴ്‌സിറ്റി ഓഫ് മേരിയില്‍ സേവനം ചെയ്ത ആറു വര്‍ഷക്കാലവും അനേകം യുവജനങ്ങളെ സ്വാധീനിക്കാന്‍ മിഷൈലിന് സാധിച്ചിരുന്നു.

    ദൈവവുമായി സൗഹൃദത്തിലായിരുന്ന യുവതിയായിരുന്നു മിഷൈല്‍. ഇന്ന് നിരവധി യുവജനങ്ങള്‍ മിഷൈലിന്റെ മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുന്നുണ്ട്. രൂപതാതലത്തിലുള്ള നാമകരണ നടപടികളുടെ ഔദ്യോഗികപ്രഖ്യാപനം ബിഷപ് കാഗന്‍ നടത്തി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!