ടെക്‌സാസ്: കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടെക്‌സാസിലെ ചരിത്രപ്രസിദ്ധമായ ദേവാലയം അഗ്നിക്കിരയായത്.ദേവാലയം മുഴുവന്‍ കത്തിനശിച്ചിട്ടും ദേവാലയത്തിനുള്ളിലുണ്ടായിരുന്ന തടിക്കുരിശ് അഗ്നിബാധയെ അതിജീവിച്ച് നിലനില്്ക്കുന്നത് വലിയൊരു അത്ഭുതമായിട്ടാണ് വിശ്വാസികള്‍ കാണുന്നത്,. ദൈവത്തിന്റെ പ്രകടമായ അടയാളം എന്നാണ് അവരതിനെ വിശേഷിപ്പിക്കുന്നത്. 120 വര്‍ഷംപഴക്കമുള്ള ദേവാലയമാണ് ബാലസോറ ബാപ്റ്റിസ്റ്റ് ദേവാലയം. ദേവാലയത്തിന്റെ പുനനിര്‍മ്മാണത്തിന് വേണ്ടിയുള്ള ധനശേഖരണം ആരംഭിച്ചിട്ടുണ്ട്.