കൊച്ചി: അഭയകേസ് പ്രതികള്‍ക്ക് വിചാരണക്കോടതി നല്കിയ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സ്റ്റെഫിക്കുമാണ് ജാമ്യം അനുവദിച്ചത്.
ശിക്ഷാവിധി സസ്‌പെന്‍്ഡ് ചെയ്ത് ജാമ്യം നല്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും നല്കിയഹര്‍ജിയിലാണ് ജസ്റ്റീസ് കെ വിനോദ് ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്.
2020 ഡിസംബര്‍ 23 നാണ് ഫാ.തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റര്‍ സ്റ്റെഫിയെ ജീവപര്യന്തം തടവിനും തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചത്.