ഡെബോര്‍ഹ് ഇമ്മാനുവലിനെ ക്രൈസ്തവവിശ്വാസലോകത്തിന് ഒരിക്കലുംമറക്കാന്‍ കഴിയില്ല. സ്വന്തം വിശ്വാസം ഏ്റ്റുപറഞ്ഞതിന്റെ പേരിലാണ് ദൈവനിന്ദാക്കുറ്റം ആരോപിച്ച് ആ വിദ്യാര്‍ത്ഥിനിയെ ഒരു സംഘം മതാന്ധര്‍ മര്‍ദ്ദിച്ചും കല്ലെറിഞ്ഞും ഏറ്റവും ഒടുവില്‍ തീ കൊളുത്തിയും കൊലപ്പെടുത്തിയത്.
ഇപ്പോഴിതാ ആ ദാരുണമരണത്തിന് ദൃക്് സാക്ഷിയും ഡെബോര്‍ഹിന്റെ സുഹൃത്തുമായ മേരി ആ നിമിഷങ്ങളെക്കുറിച്ച് പറയുന്നു,പോലീസ് നിഷ്‌ക്രിയമായി നോക്കിനിന്നതേയുള്ളൂവെന്നാണ് ആ വ്യക്തിയുടെ ആരോപണം. കൊലപാതകം തടയാന്‍ പോലീസ് ശ്രമിച്ചില്ല. ശ്രമിച്ചിരുന്നുവെങ്കില്‍ ഡെബോര്‍ഹ് ഇമ്മാനുവലിന് അത്തരമൊരു ദാരുണമരണം ഉണ്ടാവുമായിരുന്നില്ല.
ആള്‍ക്കൂട്ടത്തില്‍ നന്ന് 60 അടി അകലത്തിലായിരുന്നു ഈ ദൃക് സാക്ഷി നിലയുറപ്പിച്ചിരുന്നത്. ഡസന്‍ കണക്കിന് പോലീസ് ഓഫീസേഴ്‌സ് അവിടെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. അവരില്‍ ഒരാള്‍പോലും വെടിയുതിര്‍ത്തില്ല.
ഡെബോര്‍ഹ് കൊല്ലപ്പെടുന്ന ദിവസം രാവിലെ ഒമ്പതുമണിക്കാണ് തനിക്ക് അവളുടെ ഫോണ്‍കോള്‍ വന്നതെന്ന് മേരി അനുസ്മരിച്ചു. സഹായം ചോദിച്ചുള്ള വിളിയായിരുന്നു അത്. മേരി അപ്പോള്‍ ഡോര്‍മിറ്ററിയിലായിരുന്നു. ആ സമയം ശത്രുക്കള്‍ അവളെ മര്‍ദ്ദിച്ചുതുടങ്ങിയിരുന്നു. കാമ്പസില്‍ ഓടിയെത്തിയ മേരി കണ്ടത് ആള്‍ക്കൂട്ടംവളഞ്ഞുനിന്ന് ഡെബോര്‍ഹിനെ ആക്രമിക്കുന്നതാണ്, ദൈവനിന്ദ നടത്തിയ ആളെ സ്ംഭവസ്ഥലത്ത് വച്ചുതന്നെ കൊലപ്പെടുത്തണം എന്ന് വിശ്വസിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടം അവളെവളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
മുഖം രക്തമൊലിച്ചനിലയിലായിരുന്നു.വടികൊണ്ട് അടിച്ചും കല്ലുകൊണ്ട്എറിഞ്ഞുംഅവര്‍ അവളെ മൃഗീയമായിപീഡിപ്പിച്ചുകൊണ്ടിരുന്നു. അള്ളാഹു അക്ബര്‍ എന്ന് അവര്‍ വിളിക്കുന്നുമുണ്ടായിരുന്നു,
12.25 നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥര്‍ അവിടെയെത്തിയത്. അഞ്ചു മിനിറ്റിന് ശേഷം പോലീസ് എത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുംചെയ്തു. മേരിസംഭവസ്ഥലത്ത് വച്ചുതന്നെ ബോധരഹിതയായി. നാല്പതു മിനിറ്റിന് ശേഷം ബോധം വീണ്ടെടുത്ത മേരി കണ്ടത് ചുറ്റുംപുകയം അഗ്നിജ്വാലകള്‍ക്കിടയില്‍ തന്‌റെ കൂട്ടുകാരിയുടെ മൃതദേഹവുമായിരുന്നു.
തന്റെ പരീകഷാവിജയം ക്രിസ്തു തന്നതാണെന്ന വാട്‌സാപ്പ് സന്ദേശമായിരുന്നു ഡെബോര്‍ഹിന്റെ ജീവനെടുത്തത്. ആ പ്രസ്താവനപിന്‍വലിക്കണമെന്ന് മതഭ്രാന്തരായസഹപാഠികള്‍ ആവശ്യപ്പെട്ടുവെങ്കിലും അവള്‍അതിന് തയ്യാറായില്ല തുടര്‍ന്നായിരുന്നു അക്രമംപൊട്ടിപ്പുറപ്പെട്ടതുംഅവളുടെ ജീവന്‍അപഹരിക്കപ്പെട്ടതും.
100 മില്യന്‍ മുസ്ലീം വിശ്വാസികളുള്ള രാജ്യമാണ് നൈജീരിയ.