വിശുദ്ധ അമ്മത്രേസ്യക്ക് ഭയമോ.. അല്ലെങ്കില്‍ വിശുദ്ധര്‍ ആരെയെങ്കിലും എന്തിനെയെങ്കിലുും ഭയക്കുമോ. സ്വഭാവികമായും നമുക്ക് ഇങ്ങനെയൊരു സംശയം ഉണ്ടാകാം. പക്ഷേ വിശുദ്ധര്‍ക്കും ഭയമുണ്ടായിരുന്നു. എന്നാല്‍ ആ ഭയം നമ്മുടേതുപോലെത്തെ ഭയമല്ല. നല്ല വാക്കുകളും പ്രശംസകളും കേള്‍ക്കുമ്പോഴായിരുന്നു അവര്‍ ഭയന്നിരുന്നത്.
വിശുദ്ധ അമ്മ ത്രേസ്യ തന്റെ ആ്ത്മകഥയില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്.
ജനങ്ങള്‍ എന്നെ പ്രശംസിക്കുമ്പോള്‍ വിശിഷ്യ മഹാജനങ്ങള്‍ എന്നെ സ്തുതിച്ചു സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ ആകുലപ്പെട്ടിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഈ വിധത്തില്‍ ഞാന്‍ വളരെയേറെ സഹിച്ചിട്ടുണ്ട്. ഇപ്പോഴും സഹിക്കുന്നുണ്ട്. തല്‍ക്ഷണം ഞാന്‍ഈശോയുടെയും പുണ്യവാന്മാരുടെയുംകാര്യം ഓര്‍മ്മിക്കും.അവര്‍ക്ക് നിന്ദനങ്ങളും പരിഹാസങ്ങളുമായിരുന്നു ഭാഗധേയം. എനിക്ക് നേരെ മറിച്ചും. ഇവയെല്ലാം എന്നെ ഭയപ്പെടുത്തുകയാണ്….
മറ്റുള്ളവരുടെ പ്രശംസയ്ക്ക് വേണ്ടി പരക്കം പായുന്ന. നല്ലതു ചെയ്തിട്ടും മോശം വാക്കുകള്‍ കേട്ട് ദു:ഖിക്കുന്ന നമ്മുടെയെല്ലാം ആത്മീയപാപ്പരത്ത്ത്തിന് മുമ്പില്‍ വിശുദ്ധയുടെ ഈ വാക്കുകള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.. നല്ലതു ചെയ്തിട്ടും ആരും ഗൗനിക്കാതെ പോയിട്ടുണ്ടെങ്കില്‍ ഇനിയെങ്കിലും അതോര്‍ത്ത് നമുക്ക് വിഷമിക്കാതിരിക്കാന്‍ ശ്രമിക്കാം. അതിന് അമ്മ ത്രേസ്യ പ്രചോദനമായി മാറട്ടെ.