വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍ ആഫ്രിക്ക സന്ദര്‍ശിക്കുന്നു. ആഫ്രിക്ക സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചിരുന്നുവെങ്കിലും അവസാനനിമിഷം കാല്‍മുട്ടു വേദനയെ തുടര്‍ന്ന് യാത്ര റദ്ദാക്കിയിരുന്നു. ഇതിന് പകരമായിട്ടാണ് കര്‍ദിനാള്‍ പരോലിന്റെ ആഫ്രിക്ക പര്യടനം.
ജൂലൈ ഒന്നുമുതല്‍ എട്ടുവരെയാണ് കര്‍ദിനാള്‍ ആഫ്രിക്ക സന്ദര്‍ശിക്കുന്നത്.കിന്‍ഷസ, ജൂബ എന്നിവയാണ് കോംഗോയിലെയും സൗത്ത് സുഡാനിലെയും ജനങ്ങളോടുള്ള സ്‌നേഹത്തിന്റെ പ്രകടനമായി കര്‍ദിനാള്‍ സന്ദര്‍ശിക്കുന്നത്.