ജൂലൈ മാസത്തില്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗം പ്രായമായവര്‍ക്കു വേണ്ടി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ മാസത്തെ പ്രത്യേക പ്രാര്‍ത്ഥനകള്‍പ്രായമായവര്‍ക്കുവേണ്ടി. എല്ലാ കത്തോലിക്കരും ഈ മാസം പ്രായമായവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. മെയ് മാസത്തില്‍ പാപ്പായുടെ പ്രത്യേക പ്രാര്‍ത്ഥന യുവജനങ്ങള്‍ക്കും ജൂണില്‍ കുടുംബങ്ങള്‍ക്കും വേണ്ടിയായിരുന്നു. തുടര്‍ന്നാണ് ജൂലൈ മാസത്തില്‍ പ്രായമായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്. ജൂലൈ 24 നാണ് സഭ വേള്‍ഡ് ഡേ ഫോര്‍ ഗ്രാന്‌റ് പേരന്റ്‌സ് ആഘോഷിക്കുന്നത്.

കുടുംബത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മുക്കിടയിലുള്ള വളരെ പ്രധാനപ്പെട്ടവരായ പ്രായമായവരെക്കുറിച്ച്‌സംസാരിക്കാതിരിക്കാനാവില്ല. വൃദ്ധര്‍ നമ്മുടെ പരിഗണനയും സ്‌നേഹവും പ്രത്യേകമായി ആഗ്രഹിക്കുന്നവരാണ്. പ്രാര്‍ത്ഥനാനിയോഗത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയില്‍ മാര്‍പാപ്പ പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates