പത്രോസാകുന്ന പാറമേല്‍ പണിയപ്പെട്ട സഭയിലെ അംഗങ്ങളാണ് നാം ഓരോരുത്തരും. വിശുദ്ധ പത്രോസ്പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ജൂണ്‍ 29 നാണ് നാം ആഘോഷിച്ചത്. വിശുദ്ധ പത്രോസിന്റെ പല ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ടെങ്കിലും പത്രോസിനെ മാര്‍പാപ്പയുടെവേഷത്തില്‍ അധികം കണ്ടിട്ടില്ല.
വര്‍ഷത്തില്‍ രണ്ടുതവണ മാത്രമാണ് വത്തിക്കാനിലെ പത്രോസ് ശ്ലീഹായുടെ രൂപത്തിന് ഇത്തരത്തിലുള്ള ഒരു വേഷപ്പകര്‍ച്ച. ഈ രണ്ടുദിവസങ്ങളിലും സഭയിലെ ആദ്യ മാര്‍പാപ്പയായ പത്രോസ് ശ്ലീഹായുടെരൂപത്തില്‍ മാര്‍പാപ്പമാരുടെ തിരുവസ്ത്രങ്ങള്‍ അണിയിക്കാറുണ്ട്.
ഫെബ്രുവരി 22,ജൂണ്‍ 29 എന്നിവയാണ് ഈ പ്രസ്തുത ദിവസങ്ങള്‍. ഫെബ്രുവരി 22 പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാളാണ്, ജൂണ്‍ 29 ന് പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ത്ിരുനാളും.