Thursday, December 12, 2024
spot_img
More

    സ്‌നേഹിക്കുന്നുണ്ടാവാം, പക്ഷേ അത് വചനാധിഷ്ഠിതമായ സ്‌നേഹമാണോ?

    ഇഷ്ടമുള്ളവരെ സ്‌നേഹിക്കുകയും ഇഷ്ടമില്ലാത്തവരെ വെറുക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ പൊതുരീതി. എന്നാല്‍ ഇങ്ങനെ സ്‌നേഹിക്കുമ്പോള്‍ പോലും ആ സ്‌നേഹം എത്തരത്തിലുള്ളതാണ്, എങ്ങനെയുള്ളതാണ് എന്നൊരു ചോദ്യവും ഉയരുന്നുണ്ട്.

    നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്യുമ്പോഴും നമ്മെ സ്‌നേഹിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നാം തിരികെ സ്‌നേഹിക്കുന്നുള്ളൂ എന്നതല്ലേ സത്യം? അല്ലെങ്കില്‍ നമുക്ക് അത്രയും വേണ്ടപ്പെട്ട വ്യക്തികളെ മാത്രമേ നാം സ്‌നേഹിക്കുന്നുള്ളൂ. ജീവിതപങ്കാളി,മക്കള്‍,മാതാപിതാക്കള്‍ ഇങ്ങനെ സ്‌നേഹിക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ പോലും കുറവുണ്ട്.

    എന്നാല്‍ വിശുദ്ധഗ്രന്ഥത്തിന്റെ അടി്സ്ഥാനത്തിലാണ് നാം നമ്മുടെസ്‌നേഹം വിലയിരുത്തേണ്ടത്.

    ഇതാ വിശുദ്ധ പൗലോസ് കോറിന്തോസുകാര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്ന് സ്‌നേഹത്തെക്കുറിച്ചുള്ള തിരുവചനങ്ങള്‍. ഇതിന്റ അടിസ്ഥാനത്തില്‍ ഇനി നമുക്ക് നമ്മുടെ സ്‌നേഹങ്ങളെ പരിശോധിക്കുകയും വിലയിരുത്തുകയുംചെയ്യാം.

    സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുളളതാണ്.സ്‌നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസ ചെയ്യുന്നില്ല,അഹങ്കരിക്കുന്നില്ല, സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല. സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല. കോപിക്കുന്നില്ല,വിദ്വേഷംപുലര്‍ത്തുന്നില്ല(1 കോറിന്തോസ് 13:4,5)

    എന്റെ സ്‌നേഹം ഇത്തരത്തിലുള്ളതാണോ?

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!