തിരക്കുപിടിച്ച ജീവിതത്തിലും ജീവിതവ്യഗ്രതക്കിടയിലും പലപ്പോഴും ദൈവികസ്മരണ നമ്മളില്‍ നിന്ന് നഷ്ടപ്പെട്ടുപോകാം. അതുപോലെ ദൈവത്തിന് വിരുദ്ധമായതുപലതും ഓരോ ദിവസവുംചെയ്യാനും സാധ്യതയുണ്ട്,. കുടുംബത്തിലും ഓഫീസിലും പൊതുഇടങ്ങളിലുമെല്ലാംനമ്മുടെ പെരുമാറ്റവുംസംസാരവുംഇടപെടലും ദൈവത്തിന് പ്രീതികരമായ വിധത്തിലായിരിക്കണമെന്നുമില്ല. എന്നാല്‍ ഈ കുറവുകളെല്ലാം പരിഹരിക്കുന്ന ഒരു ദൈവവചനമുണ്ട്. ഈ ദൈവവചനം നമ്മള്‍ ഹൃദയത്തില്‍ സൂക്ഷിക്കുക. അപ്പോള്‍ നാംചെയ്യുന്നതെല്ലാംദൈവേഷ്ടപ്രകാരമാകും. ഏതാണ് ആ ദൈവവചനം എന്നല്ലേ പറയാം.
1 കോറി 10:31
അതിനാല്‍ നിങ്ങള്‍ ഭക്ഷിക്കുകയോപാനം ചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍.
അതെ, ഈ തിരുവചനം ഇന്നേ ദിവസംനമുക്ക് ഹൃദിസ്ഥമാക്കും.ഇനിയുള്ള ജീവിതം മുഴുവന്‍ ഈ വചനം നമ്മെ വഴിനടത്തട്ടെ.