അക്രമം വ്യാപകമായ കാലഘട്ടമാണ് ഇത്. ടിവിയിലും പത്രങ്ങളിലും നാം കൂടുതലുംകാണുന്നത് അക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ്. അക്രമം സാത്താന്റെ പ്രവൃത്തിയാണ്. നന്മയ്ക്ക് എതിരെയുള്ള പ്രവൃത്തിയാണ്. അക്രമം ഒരിക്കലുംശാശ്വതമല്ല.അതിന് തിരിച്ചടിയുണ്ടാവും. അക്രമം നടത്തുന്ന വ്യക്തികളെല്ലാം കായികമായും ഭൗതികമായും ശക്തരായിരിക്കും. ദുര്‍ബല രാജ്യങ്ങളെ ശക്തമായ രാഷ്ട്രങ്ങള്‍ ആക്രമിക്കുമ്പോള്‍ വ്യക്തമാകുന്നതും ഇതുതന്നെ. ഇങ്ങനെ ശക്തരായവര്‍ക്ക് സംഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് സങ്കീര്‍ത്തനങ്ങള്‍ 52 പറയുന്നത് ഇപ്രകാരമാണ്..
ശക്തനായ മനുഷ്യാ, ദൈവഭക്തര്‍ക്കെതിരെ ചെയ്ത ദുഷ്ടതയില്‍ നീ എന്തിന് അഹങ്കരിക്കുന്നു. ദിവസം മുഴുവന്‍ നീ വിനാശം നിരൂപിക്കുന്നു. വഞ്ചകാ, നിന്റെ നാവ് മൂര്‍ച്ചയുള്ള ക്ഷൗരക്കത്തിപോലെയാണ്. നന്മയെക്കാള്‍തിന്മയുംസത്യത്തെക്കാള്‍ വ്യാജവും നീ ഇഷ്ടപ്പെടുന്നു. വഞ്ചന നിറഞ്ഞ നാവേ വിനാശകരമായ വാക്കുകളാണ് നിനക്കിഷ്ടം. ദൈവം നിന്നെ എന്നേക്കുമായി തകര്‍ക്കും. നിന്റെ കൂടാരത്തില്‍ നിന്ന് അവിടുന്ന് നിന്നെ വലിച്ചെടുത്ത് ചീന്തിക്കളയും. ജീവിക്കുന്നവരുടെനാട്ടില്‍ നിന്ന് നിന്നെ അവിടുന്ന് വേരോടെ പിഴുതുകളയും.
നമുക്ക് അക്രമങ്ങളില്‍ നിന്ന് അകന്നുനില്ക്കാം.