വത്തിക്കാന്‍ സിറ്റി: പുതിയ മെത്രാന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടവത്തിക്കാനിലെ കമ്മറ്റിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ രണ്ടു വനിതകളെ നിയമിച്ചു. മെ്ത്രാന്മാരെ തിരഞ്ഞെടുക്കുന്ന കമ്മറ്റിയില്‍ആദ്യമായിട്ടാണ് വനിതകളെ നിയമിക്കുന്നത്. റോയിട്ടറാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അവസാനവാക്ക് മാര്‍പാപ്പയിലാണ് അധിഷ്ഠിതമായിരിക്കുന്നത്. മാര്‍പാപ്പപദവിയിലെത്തിയ നാള്‍ മുതല്‍ സഭയില്‍ സ്ത്രീകളുടെ പ്ങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുകയും അതനുസരിച്ച് തീരുമാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അതനുസരിച്ച് നിരവധി സ്ത്രീകളെ അദ്ദേഹം വത്തിക്കാനിലെ ഉന്നത വകുപ്പുകളിലേക്ക് നിയമിച്ചിട്ടുമുണ്ട്.
വത്തിക്കാന്‍ മ്യൂസിയം ഡയറക്ടറായി ഭാര്യയും മൂന്നുകുട്ടികളുടെ അമ്മയുമായ ബാര്‍ബറ ജാറ്റ, മെത്രാന്‍ സിനഡിന്റെ അണ്ടര്‍സെക്രട്ടറിയായി നിയമിതയായ സിസ്റ്റര്‍ നഥാലി തുടങ്ങിയവരൊക്കെ ഇക്കൂട്ടത്തില്‍ പെടുന്നു.