അറിഞ്ഞുകൊണ്ടാണോ അറിയാതെയാണോ നാം കൂടുതല്‍ തെറ്റുകള്‍ ചെയ്യുന്നത്?പലപ്പോഴും അറിഞ്ഞുകൊണ്ടെന്നതിലേറെ അറിയാതെയാണ് നമുക്ക് കൂടുതല്‍ തെറ്റുകള്‍ സംഭവിക്കുന്നത്. ഇതില്‍ അശ്രദ്ധയോ അറിവില്ലായ്മയോ കാരണമാകാം. മുന്‍കോപവും ദേഷ്യപ്രകൃതിയുമെല്ലാം ചിലപ്പോള്‍ അറിയാതെ സംഭവിക്കുന്നതാവാം. നാം ബോധപൂര്‍വ്വം അടക്കിനിര്‍ത്തിയാലും ചിലപ്പോഴത് പൊട്ടിത്തെറിക്കുന്നതാവാം. അതിന്റെ തുടര്‍ച്ചയായി പല തെററുകളും നാം ചെയ്തുപോകാം.
ഇങ്ങനെ പലവിധത്തില്‍ തെറ്റുകള്‍ ചെയ്യുന്ന നമ്മുടെ പ്രവണതകളില്‍ നിന്ന് രക്ഷപെടാന്‍ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.
അറിയാതെ പറ്റുന്ന വീഴ്ചകളില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ( സങ്കീ 19:12)