Monday, February 10, 2025
spot_img
More

    വിന്‍സെന്റ് ലാംബെര്‍ട്ടിന് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ വൈദികരോട് ആര്‍ച്ച് ബിഷപ്പ്

    ഫ്രാന്‍സ്: പത്തുവര്‍ഷത്തോളമായി ശയ്യാവലംബിയായി കഴിയുന്ന വിന്‍സെന്റ് ലാംബെര്‍ട്ടിന് കോടതി ഉത്തരവ് പ്രകാരം ഡോക്ടഴേസ് വെള്ളവും ഭക്ഷണവും പിന്‍വലിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് വേണ്ടി പ്രത്യേകമായി കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണമെന്ന് പാരീസ് ആര്‍ച്ച് ബിഷപ് മൈക്കല്‍ ഓപെറ്റിറ്റിന്റെ അഭ്യര്‍ത്ഥന.

    പ്രിയ സഹോദരന്മാരേ, ഇത് നമ്മുടെ കരുണയും ധ്യാനവും പ്രാര്‍ത്ഥനയും ആവശ്യപ്പെടുന്ന സമയമാണ്. വിന്‍സെന്റ് ലാംബെര്‍ട്ടിനെ കര്‍ത്താവിന് സമര്‍പ്പിച്ചുകൊണ്ട് ഇന്നോ നാളെയോ നിങ്ങള്‍ ദിവ്യബലി അര്‍പ്പിക്കുക.

    ഞായറാഴ്ച മുതല്ക്കാണ് വിന്‍സെന്റിന് ഡോക്ടര്‍മാര്‍ ഭക്ഷണവും വെള്ളവും പിന്‍വലിച്ചുതുടങ്ങിയത്. ജീവന്‍രക്ഷോപാധികളുടെ സഹായത്തോടെയാണ് വിന്‍സെന്റ് 2008 മുതല്‍ ജീവിച്ചുപോരുന്നത്. വിന്‍സെന്റിന്റെ ജീവന്‍ നിലനിര്‍ത്തിക്കൊണ്ടുപോരാന്‍ വേണ്ടി മാതാപിതാക്കള്‍ അങ്ങേയറ്റം ശ്രമിച്ചിരുന്നുവെങ്കിലും കോടതി ഉത്തരവ് ജീവന്‍ രക്ഷോപാധികള്‍ നീക്കം ചെയ്യണമെന്നു തന്നെയായിരുന്നു.

    കോടതി ഉത്തരവ് കേട്ടപ്പോള്‍ വിന്റസെന്റ് കരഞ്ഞുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കൊലപാതകമാണ്, ദയാവധമാണ്. വിന്‍സെന്റിന്റെ പിതാവ് പറയുന്നു. ഫ്രാന്‍സില്‍ ദയാവധം നിയമവിധേയമല്ല.

    ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പടെ ആഗോളകത്തോലിക്കാ സമൂഹം മുഴുവന്‍ വിന്‍സെന്റിന്റെ ജീവന് വേണ്ടി നിലവിളി ഉയര്‍ത്തിയിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!