Friday, April 25, 2025
spot_img
More

    കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ്ണ 20 ന്

    കൊച്ചി:സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ 20 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും.

    ബഫര്‍ സോണ്‍വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ് നയംകര്‍ഷകര്‍ക്ക്് വലിയ തിരിച്ചടിയാകുന്ന സാഹചര്യത്തില്‍ 2019 ലെ മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണം,വിവിധ പ്രദേശങ്ങളില്‍ വന്യജീവികളുടെ ആക്രമണം മൂലം ജനങ്ങളുടെ ജീവനും കൃഷിസ്ഥലങ്ങളും നശിക്കുന്നതില്‍ പരിഹാരമുണ്ടാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചും നവോത്ഥാനനായകനായ ചാവറയച്ചന്റെ സംഭാവനകള്‍ തമസ്‌ക്കരിക്കുന്നതില്‍ പ്രതിഷേധിച്ചുമാണ് ധര്‍ണ്ണ.

    കേരളത്തിലെ എല്ലാ രൂപതകളില്‍ നിന്നുമുള്ളപ്രതിനിധികളും കര്‍ഷകനേതാക്കന്മാരും സെക്രട്ടറിയേറ്റ് ധര്‍ണ്ണയില്‍ പങ്കെടുക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!