കൃഷ്ണാഗര്‍ ബിഷപ്പിന്റെ സ്ഥാനാരോഹണം ജൂലൈ 23 ന്

കൃഷ്ണാഗര്‍: വെസ്റ്റ് ബംഗാളിലെ കൃഷ്്ണാഗര്‍ രൂപതയുടെ ബിഷപ്പായി നിര്‍മ്മല്‍വിന്‍സെന്റ് ഗോമസ് ജൂലൈ 23 ന് അഭിഷിക്തനാകും. സലേഷ്യന്‍സഭാംഗമായ നിയുക്ത ബിഷപ് നാലു ദശാബ്ദങ്ങളേറെയായി വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു, ഹോളി റെഡീമര്‍ കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ബിഷപ് എമിരത്തൂസ് തിയോട്ടോണിയസ് ഗോമസ് മുഖ്യകാര്‍മ്മികനായിരിക്കും. നിയുക്തബിഷപ്പിന്റെ അമ്മാവന്‍കൂടിയാണ് ഇദ്ദേഹം എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യ-നേപ്പാള്‍ വത്തിക്കാന്‍ന്യൂണ്‍ഷ്യോയും ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റും ചടങ്ങില്‍ സംബന്ധിച്ചേക്കും. കൃഷ്്ണാഗര്‍ രൂപതയുടെ ഇടയനായി ചുമതലയേല്ക്കുന്ന ആറാമത്തെ സലേഷ്യന്‍വൈദികനാണ് ബിഷപ് ഗോമസ്.

1870ല്‍ സ്ഥാപിതമായ രൂപതയാണ് കൃഷ്ണാഗര്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates