അര്‍ജന്റീനയിലെ എല്‍ ലിറ്റോറല്‍ എന്ന മാധ്യമം അടുത്തയിടെപ്രസിദ്ധീകരിച്ച ഒരു ഫോട്ടോ വൈറലായി മാറിയിരിക്കുകയാണ്.. ആകാശത്ത് ചന്ദ്രന് സമീപം പരിശുദ്ധ അമ്മ നില്ക്കുന്ന ചിത്രമാണ് ഇത് ഔര്‍ലേഡി ഓഫ് ഇറ്റാറ്റി എന്ന്അര്‍ജന്റീനയില്‍ അറിയപ്പെടുന്ന മരിയന്‍ രൂപത്തിന്റേതാണ് ഫോട്ടോ.
ജൂലൈ ഒമ്പതിനാണ് ഈ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചത്. ഈ തിരുനാളിന് രണ്ടുദിവസം മുമ്പാണ് ആകാശത്ത് മാതാവിന്റെ രൂപം ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ടത്.
ഈ ചിത്രത്തെക്കുറിച്ച് വ്യത്യസ്തരീതിയിലാണ് ആളുകളുടെ പ്രതികരണം.