ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളോട് പ്രാര്‍ത്ഥിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്.നിരവധിയായ അത്ഭുതങ്ങള്‍ അതുസംബന്ധിച്ച് നാം കേട്ടിട്ടുമുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു സംഭവകഥയാണ് ഇവിടെ പറയാന്‍ പോകുന്നത്.
ലൂയി മെനാസി എന്ന ഒരു മിഷനറിവൈദികന്‍ തന്റെ മിഷന്‍ദൗത്യവുമായിബന്ധപ്പെട്ട് മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. കൊള്ളക്കാരുടെ സങ്കേതമായിരുന്നു അവിടം.അതുകൊണ്ട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സംരക്ഷണം തേടിക്കൊണ്ടായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.വഴിയില്‍ അദ്ദേഹം ഭയപ്പെട്ടിരുന്നതുപോലെതന്നെ സംഭവിച്ചു.
കൊള്ളക്കാര്‍ അദ്ദേഹത്തെ വളഞ്ഞു. അതേ നിമിഷം തന്നെഅദ്ദേഹം ഒരു അത്ഭുതത്തിന് സാക്ഷിയായി. ലൂയി നോക്കുമ്പോള്‍ ശുദ്ധീകരണസ്ഥത്തെ ആ്ത്മാക്കള്‍ അ്‌ദേഹത്തിന് പ്രതിരോധം തീര്‍ത്തുനില്ക്കുകയും കൊള്ളക്കാരെ ഓടിക്കുകയും ചെയ്തു. ശുദ്ധീകരണസ്ഥലത്തെആത്മാക്കളില്‍ നിന്ന് ഇങ്ങനെയൊരു സഹായം ആദ്യമായി അനുഭവപ്പെട്ട അത്ഭുതത്തിലായി ലൂയി മെനാസി.
ഫാ. പോള്‍ സള്ളിവന്റെ പുസ്തകത്തിലാണ് പ്രസ്തുതസംഭവം വിശദീകരിച്ചിരിക്കുന്നത്.