വിശുദ്ധ കുര്‍ബാന സ്വീകരിക്കാനുള്ള പ്രഥമവും പ്രധാനവുമായ യോഗ്യത കത്തോലി്ക്കരായിരിക്കണം എന്നതാണെന്ന് നമുക്കറിയാം. എന്നാല്‍ അതുകൊണ്ടു മാത്രം നാം യോഗ്യതയോടെ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ അര്‍ഹരാണെന്ന് പറയാന്‍ കഴിയുമോ? ഇല്ല. തിരുസഭ ഇതിലേക്കായി ചില മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അവ താഴെപ്പറയുന്നവയാണ്
- മാരകപാപം ചെയ്തിട്ടുള്ളവര്‍ കുമ്പസാരിച്ച് ഒരുങ്ങിയിരിക്കണം
* - കുര്‍ബാന സ്വീകരണത്തിന് ഒരു മണിക്കൂറെങ്കിലും ഉപവസിച്ചിരിക്കണം
- വേണ്ടത്ര ഭക്തിയും ഒരുക്കവും ഉണ്ടായിരിക്കണം
* - തികഞ്ഞ സ്നേഹവും ഉറച്ച വിശ്വാസവും പ്രത്യാശയും ഉണ്ടായിരിക്കണം.
- ഇനി മുതല്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ ഈ യോഗ്യതകളെല്ലാമുണ്ടോയെന്ന് നമുക്ക് ആത്മശോധന നടത്താം.