Sunday, October 13, 2024
spot_img
More

    ഹൃദയം കീഴടക്കി ഫാ.ടോമി എടാട്ടിന്റെ ബൈബിള്‍ പസില്‍സ് മുന്നേറുന്നു

    ഫാ. ടോമി എടാട്ട് രചിച്ച ബൈബിള്‍ പസില്‍സ് കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനം കവര്‍ന്നുകൊണ്ട് വായനയുടെ ലോകത്തില്‍ ശ്രദ്ധേയമായി മുന്നേറിക്കൊണ്ടിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൈബിളിനെ അടുത്തറിയാനും രസകരമായി ബൈബിള്‍ പഠിക്കാനും സഹായിക്കുന്ന ഗ്രന്ഥമാണ് ബൈബിള്‍ പസില്‍സ്.

    യേശുവിന്റെ ജനനവും ജീവിതവും മരണവും പുനരുത്ഥാനവു ം കേന്ദ്രമാക്കിയ 27 പുസ്തകങ്ങള്‍ ചേരുന്ന പുതിയ നിയമത്തെ ആസ്പദമാക്കിയുള്ള ബൈബിള്‍ പസില്‍സ് ഇംഗ്ലീഷിലാണ് രചിച്ചിരിക്കുന്നത്. ബൈബിള്‍ പഠിച്ച് ചോദ്യങ്ങള്‍ക്ക് പസില്‍ മാതൃകയില്‍ ഉത്തരങ്ങള്‍ എഴുതാനും ശ്രദ്ധേയമായ ബൈബിള്‍ വാക്യങ്ങള്‍ ഹൃദി്സ്ഥമാക്കാനും സാധ്യമാക്കുന്ന ശൈലിയിലുള്ളതാണ് ഗ്രന്ഥം. മരിയന്‍ പ്ബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

    ജൂലൈ മൂന്നിന് ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് വാല്‍ത്താംസ്‌റ്റോയില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് പുസ്തകം പ്രകാശനം ചെയ്തത്. ബൈബിള്‍ പഠനത്തിന് ഏറെ സഹായകരമായ ഗ്രന്ഥമാണ് ഇത് എന്ന് മാര്‍ സ്രാമ്പിക്കല്‍ പുസ്തകപ്രകാശനമധ്യേ അഭിപ്രായപ്പെട്ടു. ഫാ ജോ്‌സ് അന്ത്യാകുളം, ഫാ. ഫാന്‍സ്വാ പത്തില്‍, ഡീക്കന്‍ ജോയ്‌സ് പള്ളിക്കമ്യാലില്‍ എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

    ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ലണ്ടൻ സെന്റ് മാർക്ക് മിഷൻ, എയ്‌ൽസ്‌ഫോർഡ് സെന്റ്. പാദ്രെ പിയോ മിഷൻ എന്നിവയുടെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന ഫാ. ടോമി എടാട്ട് ഇതിനോടകം നിരവധി പുസ്തകങ്ങൾ രചിച്ച് ശ്രദ്ധേയനായ  എഴുത്തുകാരനാണ്.   ‘മക്കളോടൊപ്പം’, ‘മാസ്റ്ററിങ് പബ്ലിക് സ്പീക്കിങ്, എ പ്രാക്ടിക്കൽ ഗൈഡ്’,  ‘പ്രസംഗകല’, പ്രകൃതിയോടിണങ്ങുന്ന കൃഷിരീതികൾ പ്രതിപാദിക്കുന്ന ‘ജൈവം’ എന്നീ കൃതികൾ ഫാ. ടോമി എടാട്ടിന്റെ രചനാവൈഭവം വിളിച്ചോതുന്ന സൃഷ്ടികളാണ്.

    കൂടാതെ പുത്തൻപാന, ഹോളി റോസറി, വിശുദ്ധ കുരിശിന്റെ വഴി, ഹോളി കുർബാന തുടങ്ങി ഏറെ ശ്രദ്ധേയമായ   ഒട്ടേറെ ആൽബങ്ങളുടെ രചയിതാവ് കൂടിയാണ് ഫാ. ടോമി എടാട്ട്. 
    ഇംഗ്ളണ്ടിലെ  ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഫാ. ടോമി എടാട്ട് യുകെയിലെ അറിയപ്പെടുന്ന  ധ്യാനഗുരുവും വാഗ്മിയും കൂടിയാണ്.  

    ബൈബിൾ പഠനത്തിലേക്ക് പുതിയ തലമുറയെ കൈപിടിച്ചുനടത്താൻ ഉപകരിക്കുന്ന ഈ പുസ്തകം ഇപ്പോൾ യുകെയിൽ ലഭ്യമാണ്.

    ഫാ. ബിജു കുന്നയ്ക്കാട്ട് PRO 

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!