Thursday, December 12, 2024
spot_img
More

    സാത്താനുമായി എങ്ങനെയാണ് യുദ്ധം നടത്തേണ്ടതെന്ന് ഭൂതോച്ചാടകന്‍ കൂടിയായ ഈ ‘യുവ നവ’ കര്‍ദിനാള്‍, പറയുന്നത് കേള്‍ക്കൂ

    .

    20 വര്‍ഷമായി ഭൂതോച്ചാടന ക്രിയകളില്‍ ബിഷപ് മാരെന്‍ഗോ ഇടപെടുന്നു. മംഗോളിയായിലാണ് ബിഷപ് സേവനം ചെയ്യുന്നത്. 1500 കത്തോലിക്കര്‍ മാത്രമേ അവിടെയുള്ളൂ, ക്രി്‌സ്തുവുമായുള്ള നമ്മുടെ ബന്ധം വിഛേദിക്കുന്നത് സാത്താനാണെന്നാണ് ബിഷപ് മാരെന്‍ഗോ പറയുന്നത്, സുവിശേഷപ്രഘോഷണത്തിലൂടെയും കൗദാശികജീവിതത്തിലൂടെയും മാത്രമേ ക്രിസ്തുവുമായുള്ള ബന്ധംസുസ്ഥിരമായിരിക്കുകയുളളൂ. സാത്താനോടുപോരാടേണ്ടിവരുമ്പോള്‍ അതിനെ നിഷ്‌ക്രിയനാക്കാന്‍ ചില ടിപ്പ്‌സുകളും ബിഷപ് മാരെന്‍ഗോ നിര്‍ദ്ദേശിക്കുന്നു.

    • സാത്താനോടുള്ളപോരാട്ടത്തില്‍ ഏറ്റവുംശക്തമായ മാര്‍ഗ്ഗം പ്രാര്‍ത്ഥനയാണ്. ദിവ്യകാരുണ്യാരാധന, വിവിധ മരിയന്‍ ഭക്ത്യാഭ്യാസങ്ങള്‍ എന്നിവ ഈ പ്രാര്‍ത്ഥനകളില്‍ പ്രധാന പങ്കുവഹിക്കുന്നു.
    • സാത്താനെ എങ്ങനെതോല്പിക്കണം എന്ന കാര്യത്തിലുള്ള മതബോധനമാണ് മറ്റൊരുകാര്യം
    • സാത്താന്‍ ബാധ എങ്ങനെയെല്ലാം, ഏതൊക്കെവിധത്തില്‍ വ്യാപിക്കുന്നുണ്ട് എന്ന രീതിയിലുള്ള പങ്കുവയ്ക്കലും തിരിച്ചറിവും പ്രധാനപ്പെട്ടതാണ്.
    • ഭൂതോച്ചാടനം വളരെ അത്യാവശ്യമായ കാര്യമാണ്
    • സാത്താനോടുളള പോരാട്ടത്തിന് പരിശീലനം ലഭിച്ച വൈദികരെയും സന്യസ്തരെയും സഭയ്ക്ക് കൂടുതലായി ആവശ്യമുണ്ട്.
    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!