Saturday, December 7, 2024
spot_img
More

    എല്ലാം മറിയത്തിന് സമര്‍പ്പിക്കൂ,സന്തോഷവാനാകൂ…

    ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷവാനാകാന്‍ കഴിയുന്നത് ആര്‍ക്കാണ്?യഥാര്‍ത്ഥ മരിയഭക്തി എന്ന പുസ്തകത്തില്‍ വിശുദ്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ട് പറയുന്നത് പ്രകാരം എല്ലാം മറിയത്തിന് സമര്‍പ്പിക്കുന്ന ഒരാളായിരിക്കും ഈ ലോകത്തിലെ ഏറ്റവും സന്തോഷവാന്‍ എന്നാണ്. വിശുദ്ധന്റെ വാക്കുകള്‍ ഇപ്രകാരമാണ്

    എല്ലാം മറിയത്തിന് സമര്‍പ്പിക്കുകയും എല്ലാത്തിലും എല്ലാറ്റിനും വേണ്ടിയും അവളില്‍ ആശ്രയിക്കുകയും അവളില്‍ പരിപൂര്‍ണ്ണമായും നര്‍ലീനനാകുകയും ചെയ്യുന്നവന്‍ ഓ എത്രയോ സന്തോഷവാന്‍. അവന്‍ മുഴുവന്‍ മറിയത്തിന്റേതാണ്. മറിയംമുഴുവന്‍ അവന്റേതും.നിശ്ചയമായും ദാവീദിനൊപ്പം അവന് പറയാം അവള്‍( മറിയം) എന്റേതായി( സങ്കീ 118:56) വിശുദ്ധയോഹന്നാനോടുകൂടി അവന് അവകാശപ്പെടാം. അവളെ സ്വന്തം ഭവനത്തില്‍ ഞാന്‍ സ്വീകരിച്ചു.( യോഹ 19:27) അവന്ഈശോയൊടൊന്നിച്ച് പറയാം എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്.അങ്ങേക്കുള്ളതെല്ലാം എന്റേതും( യോഹ 17:10)

    വിശുദ്ധന്റെ ഈ വാക്കുകള്‍ അനുസരിച്ച് നമുക്ക് എല്ലാം മറിയത്തിന് സമര്‍പ്പിക്കാം. സൃഷ്ടികളില്‍ ഏറ്റഴും വിശ്വസ്തതയും ഉദാരമനസ്‌ക്കയുമാണ് മറിയം. അതുകൊണ്ട് സ്‌നേഹത്തിലും ഔദാര്യത്തിലും അവളെ വെല്ലുവാന്‍ ആരുമില്ല. ആ മറിയത്തിന് നമുക്കുള്ളതെല്ലാം സമര്‍പ്പിച്ചുകൊടുക്കാം. ഓ എന്റെ അമ്മേ എന്റെ ആശ്രയമേ അമ്മയ്ക്കായി ഞാന്‍ എല്ലാം സമര്‍പ്പിക്കുന്നു. അമ്മ അതിനെ കാത്തുകൊള്ളണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!