അലസരായി ജീവിക്കുന്ന ഒരുപാട് പേര്‍ നമുക്കു ചുറ്റിനുമുണ്ട്. മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ ഫലം കൈപ്പറ്റി ജീവിക്കുന്നവര്‍. സ്വന്തമായി അദ്ധ്വാനിക്കാന്‍ മടികാണിക്കുന്നവര്‍. ദൈവവചനപ്രകാരം അത്തരക്കാര്‍ ഭക്ഷണം കഴിക്കാന്‍ അര്‍ഹതയില്ലാത്തവരാണെന്നാണ് പറയുന്നത്. മാത്രവുമല്ല അലസരായ വ്യക്തികളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കണമെന്നും വചനം പറയുന്നു. നാം ചെയ്യുന്ന ജോലി ചെറുതോ വലുതോ കൂലി കുറവുളളതോ അര്‍ഹതപ്പെട്ടതോ എന്തുമായിരുന്നുകൊള്ളട്ടെ നാം അദ്ധ്വാനിക്കണം. അദ്ധ്വാനിച്ചു ജീവിക്കണം.
ഈ തിരുവചനങ്ങള്‍ നമ്മുടെ അദ്ധ്വാന ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നല്കുന്നുണ്ട്.ഇതൊന്ന് നമുക്ക് ശ്രദ്ധിച്ചു മനസ്സിലാക്കാം:
അലസതയിലും, ഞങ്ങളില്‍നിന്നു സ്വീകരിച്ചപാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നു സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്‍പിക്കുന്നു. എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ അലസരായിരുന്നില്ല.ആരിലുംനിന്നു ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്‌ഷിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്‌ടപ്പെട്ടു കഠിനാധ്വാനം ചെയ്‌തു.ഞങ്ങള്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍തന്നെ നിങ്ങള്‍ക്ക് ഒരു കല്പന നല്‍കി: അധ്വാനിക്കാത്തവന്‍ ഭക്‌ഷിക്കാതിരിക്കട്ടെ ഞങ്ങള്‍ക്കവകാശമില്ലാഞ്ഞിട്ടല്ല, അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്കു നല്‍കാനാണ് ഇങ്ങനെ ചെയ്‌തത്.ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഒരു കല്പന നല്കി. അദ്ധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ(2 തെസലോനിക്കാ 3 : 6-10)