ഒരുവന്റെ പാപകരമായ പ്രവൃത്തിയുടെ ഫലമായി മറ്റുള്ളവര്‍ക്കുണ്ടാകുന്ന അവകാശ നഷ്ടങ്ങള്‍ പരിഹരിക്കാന്‍ അവന് കടമയുണ്ട്. ഇങ്ങനെ പരിഹരിക്കേണ്ട,വീട്ടേണ്ട കടങ്ങളെയാണ് ഉത്തരിപ്പുകടം എന്ന് വിളിക്കുന്നത്.
നീതിലംഘനം വഴി മറ്റൊരാളുടെ പണമോ വസ്തുവോ മോഷ്ടിച്ചാല്‍ കടം വാങ്ങിയ വസ്തുക്കള്‍ തിരിച്ചുകൊടുക്കാതിരുന്നാല്‍ ഉത്തരിപ്പുകടം ഉണ്ടാകാം. അനുരഞ്ജനകൂദാശ സ്വീകരിക്കുന്ന വ്യക്തിക്ക് ഇത്തരം കടങ്ങള്‍ വീട്ടാനുലഌമനസ്സും ആഗ്രഹവുമുണ്ടായിരിക്കണം. കുമ്പസാരക്കാരന്‍ നല്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത് ഉത്തരിപ്പുകടം വീട്ടുന്നതിന് പകരമാവുകയില്ല. അതു വേറെ കൊടുത്തുവീട്ടേണ്ടതാണ.
ആര്‍ക്കാണോ നഷ്ടം വരുത്തിയത് അവര്‍ക്ക് തിരിച്ചുകൊടുക്കാന്‍ നിലവില്‍ നിര്‍വാഹമില്ലെങ്കില്‍ അവരുടെ ഏറ്റവും അടുത്ത ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്കാനുള്ള കടമയുണ്ട്. അതും അസാധ്യമാണെങ്കില്‍പാവങ്ങള്‍ക്ക് കൊടുക്കുക. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക എന്നതാണ് ഉചിതം.