എന്റെ പ്രിയ ഈശോയേ, പിശാചിന്റെ തിന്മയില്‍നിന്ന് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ. എന്നെയും അവന്റെ സാന്നിധ്യത്തില്‍ ദുര്‍ബലരും പ്രതിരോധശേഷിയില്ലാത്തവരുമായ എല്ലാവരെയും അവിടുത്തെ തിരുരക്തത്തിന്റെ കോട്ട കെട്ടി സംരക്ഷിക്കണമേ…
അവനെ നിരസിക്കാനുള്ള ധൈര്യം എനിക്ക് നല്കണമേ. എന്നെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാനുംതോല്പിക്കാനുമുള്ള അവന്റെ എല്ലാ ശ്രമങ്ങളെയും ദിവസങ്ങളെയും നിര്‍വീര്യമാക്കണമേ. എന്നെ സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് എപ്പോഴും കാത്തുരക്ഷിക്കണമേ.എന്റെ ചിന്തയെയുംപ്രവൃത്തിയെയും നിയന്ത്രിക്കണമേ.. ആമ്മേന്‍