കൂദാശ എന്ന വാക്കിന്റെ അര്‍ത്ഥം വിശുദ്ധീകരിക്കുക എന്നാണ്.മനുഷ്യനെയും മറ്റ് സൃഷ്ടികളെയും ദൈവിക ഇടപെടലും പ്രവര്‍ത്തനവും വഴി പരിശുദ്ധമാക്കുകയും വിശുദ്ധീകരിച്ച് ദൈവികമാക്കുകയും ചെയ്യുന്നതാണ് കൂദാശകള്‍. ക്രിസ്തുരഹസ്യങ്ങളെ അനുസ്മരിക്കുകയും അനുഭവിക്കുകയും ചെയ്യാന്‍ വിശ്വാസികള്‍ക്ക് അവസരം നല്കുന്നതുകൊണ്ട് അവ രക്ഷാകരങ്ങളാണ്.
കൂദാശകള്‍ രഹസ്യങ്ങള്‍ എന്നും പറയപ്പെടുന്നു .കാരണം മിശിഹായുടെ പെസഹാരഹസ്യങ്ങളാണ് കൂദാശകളില്‍ ആഘോഷിക്കപ്പെടുന്നത്.
ക്രൈസ്തവ ജീവിതത്തിന്റെ എല്ലാ ഘടകങ്ങളെയും എല്ലാ സുപ്രധാന നിമിഷങ്ങളെയും സ്പര്‍ശിക്കുന്നവയാണ് കൂദാശകള്‍. ഈശോ സ്ഥാപിച്ചവയാണ് കൂദാശകള്‍. ഇവ ഏഴെണ്ണമുണ്ട്.
പ്രാരംഭ കൂദാശകള്‍
മാമ്മോദീസ, സ്ഥൈര്യലേപനം,കുര്‍ബാന
സൗഖ്യദായക കൂദാശകള്‍
കുമ്പസാരം,രോഗീലേപനം
കൂട്ടായ്മയുടെ ശുശ്രൂഷയ്ക്കുള്ള കൂദാശകള്‍
തിരുപ്പട്ടം,വിവാഹം
കത്തോലിക്കാസഭയിലെ ഈ ഏഴു കൂദാശകളും ക്രിസ്തു സ്ഥാപിച്ചതാണെന്ന് സഭാപ്രബോധനംരെന്തക്കോസ്തുസഭാവിഭാഗങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും പറഞ്ഞുകൊള്ളട്ടെ.