സാത്താന്‍ ബാധിതരായ വ്യക്തികളുടെ ദേഹത്ത് വിശുദ്ധജലം തളിക്കുമ്പോള്‍ അവര്‍ക്കത് ചൂടുവെള്ളം വീണതുപോലെയുള്ള അനുഭവമാണ് നല്കുന്നതെന്ന് ഭൂതോച്ചാടകനായ വൈദികന്റെ വിവരം. മോണ്‍. സ്റ്റീഫന്‍ ജെ റോസെറ്റിയുടെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഹന്നാന്‍വെള്ളം മാത്രമല്ല വിശുദ്ധമായ ഏതുവസ്തുക്കള്‍കാണുമ്പോഴും സമാനമായ അവസ്ഥ തന്നെയാണ് ഇത്തരക്കാര്‍ക്കുണ്ടാകുന്നത്. കുരിശു രൂപം കാണുമ്പോള്‍ അവിടെ നി്ന്ന് അഗ്നിപ്രസരിക്കുന്നതായുംഅവര്‍ക്ക് തോന്നുന്നു, കത്തോലിക്കാ വൈദികനെന്നോ ദേവാലയമെന്നോ കേള്‍ക്കുമ്പോള്‍ അവരുടെ ഉള്ളില്‍വെറുപ്പ് നിറയുന്നു.
സാത്താനെ ഓടിക്കാന്‍ ഏറ്റവും ശക്തമായ പ്രാര്‍ത്ഥന വിശുദ്ധ മിഖായേലിനോടുളള പ്രാര്‍ത്ഥനയാണെന്നും അദ്ദേഹം പറയുന്നു, ഈ പ്രാര്‍ത്ഥന ചൊല്ലിക്കേള്‍ക്കുമ്പോള്‍ തീവ്രമായ വേദന ഇവര്‍ക്ക് അനുഭവപ്പെടുന്നു. ഇക്കൂട്ടര്‍ അലറി നിലവിളിക്കുകയുംചെയ്യുന്നു.മോണ്‍. സ്റ്റീഫന്‍ പറയുന്നു.