കാതോലികം എന്നഗ്രീക്കു പദത്തില്‍ നിന്നാണ് കത്തോലിക്കാസഭ എന്ന പേരുണ്ടായത്.സാര്‍വത്രികം, പൊതുവായത് എന്നെല്ലാമാണ് ഇതിന്റെ അര്‍ത്ഥം. സഭ കാതോലികമാണ് എന്ന് പറയുമ്പോള്‍ നാലു കാര്യങ്ങളാണ് മനസ്സിലാക്കേണ്ടത്.
1 സാര്‍വത്രികദൗത്യം
2 കാതോലിക പ്രബോധനം
3സഭകളുടെ കൂട്ടായ്മയാണ്‌സഭ
4സഭയുടെ പ്രേഷിതത്വം.
സഭ കാതോലികമാണ്. അവള്‍ വിശ്വാസത്തിന്റെ പൂര്‍ണ്ണത ഉദ്‌ഘോഷിക്കുന്നു. അവള്‍ രക്ഷാമാര്‍ഗ്ഗങ്ങളുടെ പൂര്‍ണ്ണത സംവഹിക്കുകയുംനല്കുകയും ചെയ്യുന്നു. അവള്‍ എല്ലാ ജനതകളിലേക്കും അയയ്ക്കപ്പെട്ടിരിക്കുന്നു.അവള്‍ എല്ലാ മനുഷ്യരെയുംതേടുന്നു.അവള്‍ എല്ലാകാര്യങ്ങളെയും ആശ്ലേഷിക്കുന്നു. അവള്‍ പ്രകൃത്യാ പ്രേഷിതയാണ് എന്നാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥംവിശദീകരിക്കുന്നത്.