ദൈവത്തിന്റെ ശക്തനായ പോരാളിയും വീരാളിയുമാണ് മുഖ്യദൂതനായ വിശുദ്ധ മിഖായേല്‍. എല്ലാത്തരം തിന്മകളില്‍ നിന്നും എപ്പോഴും നമ്മെ കാത്തുരക്ഷിക്കാന്‍ സദാ സന്നദ്ധനും സന്നിഹിതനുമാണ് മിഖായേല്‍. രാത്രികാലങ്ങളില്‍ നമ്മുടെ വീടുകളെയും നമുക്കുള്ളവരെയും എല്ലാം മിഖായേലിന്റെ മാധ്യസ്ഥത്തിന് സമര്‍പ്പിച്ചാല്‍ ഏതു കൊടിയ അപകടങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചുകൊള്ളൂം. സമാധാനത്തോടെ എത്ര ദൂരത്തേക്ക് പോകുമ്പോഴും നാം വീട്ടില്‍ ഇല്ലാത്തതിന്റെകുറവ് നികത്തി എല്ലാവിധ ആപത്തനര്‍ത്ഥങ്ങളില്‍ നിന്നും മിഖായേല്‍ കാത്തുരക്ഷിച്ചുകൊള്ളൂം.
ഇതാ മിഖായേലിനോടുളള സുന്ദരമായ പ്രാര്‍ത്ഥന
ഓ വിശുദ്ധ മിഖായേലേ, അനുദിനമുള്ള ഞങ്ങളുടെ ജീവിതയുദ്ധങ്ങളില്‍ ഞങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യണമേ, അന്തിമവിധിനാളില്‍ ഞങ്ങളെ നഷ്ടപ്പെടുത്തരുതേ, ഓ ദൈവത്തിന്റെ മാലാഖായേ, ഞങ്ങളെ ഈ രാത്രിയിലും എല്ലായ്‌പ്പോഴും എല്ലാവിധ അപകടങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുകയും പാപത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യണമേ ഉറക്കത്തിലും ഞങ്ങളെ കാത്തുരക്ഷിക്കണമേ. സമാധാനമായി ഉറങ്ങാന്‍ ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍