ബാംഗ്ലൂര്: ഭാരതത്തിലെ ലത്തീന്‍സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന നാഷനല്‍ സിനഡ് പാലന ഭവനില്‍സമാപിച്ചു. മൂന്നുദിവസങ്ങളിലായിട്ടായിരുന്നു സിനഡ് നടന്നത്. 26 ന് ആരംഭിച്ച സിനഡ് 28 നാണ് സമാപിച്ചത്. കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്മുഖ്യകാര്‍മ്മികനായ വിശുദ്ധ ബലിയോടെയാണ് സിനഡ് സമാപിച്ചത്. സിസിബിഐ ഡെപ്യൂട്ടിസെക്രട്ടറി ജനറല്‍ റവ.ഡോ സ്റ്റീഫന്‍ ആലത്തറ സമര്‍പ്പിച്ച, ഇന്ത്യയിലെ സഭയുടെ ശ്ബ്ദത്തെക്കുറിച്ചുള്ള ഫൈനല്‍ ഡ്രാഫ്റ്റ് സിനഡ് അംഗീകരിച്ചു.
ആര്‍ച്ച് ബിഷപും നിയുക്ത കര്‍ദിനാളുമായ ഫിലിപ്പ് നേരിയുള്‍പ്പടടെ 15 മെത്രാന്മാരും 12 വൈദികരും 10 സന്യസ്തരും 27 അല്മായ നേതാക്കന്മാരും സിനഡില്‍ പങ്കെടുത്തു.