Saturday, November 2, 2024
spot_img
More

    മലബാര്‍ കുടിയേറ്റം കേരളത്തിന്റെ ചരിത്രഭൂമികയില്‍ തിരസ്‌ക്കരിക്കപ്പെട്ടു: മാര്‍ ജോസഫ് പാംപ്ലാനി

    തിരുവനന്തപുരം: മലബാര്‍ കുടിയേറ്റം എന്നത് കേരളത്തിന്റെ ചരിത്രഭൂമികയില്‍ തിരസ്‌ക്കരിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശ്ശേരി ആര്‍ച്ച്ബിഷപ്പുമായ മാര്‍ ജോസഫ് പാംപ്ലാനി.

    കേരളചരിത്രവുമായി താന്‍ വായിച്ച പുസ്തകങ്ങളിലെല്ലാം കേരളമെന്നാല്‍ തിരുവിതാകൂര്‍ മാത്രമാണെന്ന ചിന്താഗതി ചരിത്രകാരന്മാര്‍ക്കുളളതായി അദ്ദേഹം ആരോപിച്ചു. മലബാര്‍ കുടിയേറ്റത്തെക്കുറിച്ച്, മലബാറിന്റെ ഐതിഹാസികമായ വളര്‍ച്ചയെക്കുറിച്ച് തിരുവിതാംകൂറിന്റെ ചരിത്രകാരന്മാര്‍ പലപ്പോഴും നിശ്ശബ്ദതയും അവഗണനയും വ്ച്ചുപുലര്‍ത്തുന്നതായിട്ടാണ് കണ്ടുവരുന്നത്. എന്നാല്‍ ആര്‍ക്കും അവഗണിക്കാനാവാത്ത വിധം കേരളത്തിന്റെസാമ്പത്തിക മേഖലയില്‍ 30 ശതമാനം സംഭാവന ചെയ്യുന്ന മലബാര്‍ മേഖലയെ സാമ്പത്തികമായോ രാഷ്ട്രീയമായോ ആര്‍ക്കും അവഗണിക്കാനാവില്ല. തലശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിളളിയുടെ സംഭാവനകളെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

    ഗാന്ധി സ്മാരകനിധിയും ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷനും കെ. ജനാര്‍ദ്ദനപിളള ഫൗണ്ടേഷനും സംയുക്തമായി തൈക്കാട് ഗാന്ധിഭവനില്‍ മലബാര്‍ കുടിയേറ്റവും മാര്‍ വള്ളോപ്പിള്ളിയുടെ ഗാന്ധിയന്‍ ദര്‍ശനങ്ങളും എന്ന വിഷയത്തില്‍സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!