എറണാകുളം-അങ്കമാലി അതിരൂപത വൈദികകൂട്ടായ്മ നാലിന്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നിര്‌ദ്ദേശപ്രകാരം അതിരൂപത വൈദികകൂട്ടായ്മ നാലിന് നടക്കും .

രാവിലെ പത്തിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലാണ് യോഗം. പൗരോഹിത്യത്തിന്റെ രജത,സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന വൈദികരെ യോഗത്തില്‍ ആദരിക്കും.

അതിരൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ വൈദികരും സംബന്ധിക്കണമെന്ന് സിഞ്ചെല്ലൂസ് ഫാ. ഹോര്‍മീസ് മൈനാട്ടി വൈദികര്‍ക്ക് നല്കിയ കുറിപ്പില്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates