Tuesday, February 18, 2025
spot_img
More

    സ്‌നേഹം ഉള്ളിലൊതുക്കരുത്, അത് പ്രകടിപ്പിക്കാനുള്ളതാണ്: ബിഷപ് മാര്‍ മനത്തോടത്ത്


    മണ്ണാര്‍ക്കാട് : സ്‌നേഹം ഉള്ളിലൊതുക്കി ഈ ലോകത്തില്‍ നിന്നും കടന്നുപോകുന്നവരായി നാം മാറരുതെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. ഹോളിഫാമിലി സന്യാസിനി സമൂഹം പാലക്കാട് മേരിയന്‍ പ്രോവിന്‍സിന്റെ നേതൃത്വത്തില്‍ പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോന പള്ളിയില്‍ വെച്ച് നടത്തിയ അഖില കേരള കുടുംബ സംഗമം സോണ്‍ മൂന്നില്‍ പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

    ദൈവം മനുഷ്യന് നല്കിയിട്ടുള്ള വലിയ അനുഗ്രഹമായ സ്‌നേഹം അത് പകര്‍ന്നുനല്കുവാനുള്ള വേദികളായ കുടുംബങ്ങളില്‍ സംസാരത്തിലൂടെയും പ്രവര്‍ത്തികളിലൂടെയും നാം പ്രകടിപ്പിക്കണം. കുടുംബാംഗങ്ങള്‍ക്ക് പരസ്പരമുള്ള സ്‌നേഹം ഓരോരുത്തര്‍ക്കും ബോധ്യമാക്കപ്പെടണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മണ്ണാര്‍ക്കാട് ഫൊറോന വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. വേലൂര്‍ ഫാമിലി അപ്പസ്‌തോലെറ്റ് ട്രെയിനിംഗ് ആന്റെ് റിസര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട്, ഡയറക്ടര്‍ സി. മാരിസ് സ്റ്റെല്ല യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

    മേരിയന്‍ പ്രോവിന്‍സ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ആനി മരിയ, കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റണി, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജോ.സെക്രട്ടറി ഡോ. റോസ് തോമസ്, കുടുംബ കൂട്ടായ്മ പാലക്കാട് രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. വേലൂര്‍ ഫാമിലി അപ്പസ്‌തോലെറ്റ് ട്രെയിനിംഗ് ആന്റെ് റിസര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട്, പ്രിന്‍സിപ്പാള്‍ ഡോ. സി. ഷെറിന്‍ മരിയ, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് റിട്ടയേഡ് പ്രൊഫസര്‍ ഡോ. സി.ഡി വര്‍ക്ഷീസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ഫാമിലി അപ്പസ്‌തോലെറ്റ് കൗണ്‍സിലര്‍ സി. ജാന്‍സി മരിയ സ്വാഗതവും ഫാമിലി വെല്‍നെസ് സെന്റര്‍ സുപ്പീരിയര്‍ സി. ലിസ് മരിയ നന്ദിയും പറഞ്ഞു.

    അസോസിയേറ്റ് വികാരി സേവ്യര്‍ തെക്കനാല്‍, കൈക്കാരന്മാരായ ജോസ് കാട്രുകുടിയില്‍, പോള്‍ പുതുപ്പറമ്പില്‍ കണ്‍വീനര്‍മാരായ ബേബി പുന്നക്കുഴി, ജെയിംസ് പള്ളിനീരാക്കല്‍, വിനു വാച്ചാപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. എഴുനൂറോളം പ്രതിനിധികള്‍ അഖില കേരള കുടുംബ സംഗമത്തില്‍ പങ്കെടുത്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!