spot_imgspot_imgspot_imgspot_img

പരിശുദ്ധ അമ്മയെ ആര്‍ക്കാണ് ആവശ്യം?

പരിശുദ്ധ അമ്മയെ തള്ളിപ്പറയുന്നവര്‍ നമുക്ക് ചുറ്റിനും ധാരാളമുണ്ട്. മുട്ടത്തോടായി പരിഹസിക്കുന്നവര്‍.ശരിയാണ്.അവര്‍ക്ക് പരിശുദ്ധ അമ്മയെ വേണ്ട.ക ാരണം അവര്‍ക്ക് പരിശുദ്ധാത്മാവിനെയും വേണ്ട.. മനസ്സിലായില്ല അല്ലേ. പറയാം.

പരിശുദ്ധാത്മാവിന്റെ മണവാട്ടി കൂടിയാണല്ലോ പരിശുദ്ധ അമ്മ? പരിപക്വവും പരിപൂര്‍ണ്ണവുമായ ഫലം ആഗ്രഹിക്കുന്നവന്, അതുല്പാദിപ്പിക്കുന്ന വൃക്ഷമുണ്ടായിരിക്കണം. ആകയാല്‍ ഈശോമിശിഹാ ആകുന്ന ജീവന്റെ ഫലംആഗ്രഹിക്കുന്നവന്,ജീവന്റെ വൃക്ഷമാകുന്ന മറിയത്തെ ആവശ്യമുണ്ട്. മറിയം പരിശുദ്ധാത്മാവിന്റെ വിശ്വസ്തയുംവേര്‍പിരിയാത്ത മണവാട്ടിയുമാണ്. മുമ്പു പറഞ്ഞതുപോലെ അവള്‍ വഴിയാണ് അവിടുന്ന് ആത്മാവിനെ ഫലപുഷ്ടമാക്ുന്നതും അതിനെ ഉത്തമഫലങ്ങള്‍ കൊണ്ടും നിറയ്ക്കുന്നതും. അതിനാല്‍ പരിശുദ്ധാത്മാവ് തന്നില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ഏവനും മറിയത്തെ ആവശ്യമുണ്ട്.

അതായത്, ഈശോമിശിഹാ ആകുന്ന ജീവന്റെ ഫലം ആഗ്രഹിക്കുന്നവനും പരിശുദ്ധാത്മാവ് തന്നില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവനും മറിയത്തെ ആവശ്യമുണ്ട്. എന്താ, നമുക്ക് മറിയത്തെ ആവശ്യമില്ലേ..

എന്റെ അമ്മേ,എന്റെ മാതാവേ എന്റെ സര്‍വ്‌സ്വമേ എനിക്ക് അമ്മയെ ആവശ്യമുണ്ട്. എന്റെ ജീവിതകാലം മുഴുവനും മരണനേരത്തും അമ്മയുടെ സ്‌നേഹസാമീപ്യം എനിക്കാവശ്യമുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates