. നമുക്കറിയാവുന്നതുപോലെ ആര്‍സ് നഗരത്തെ മാനസാന്തരത്തിലേക്ക് നയിച്ച വ്യക്തിയായിരുന്നു വിയാനിയച്ചന്‍.
മറ്റ് വൈദികരുടെയത്ര പാണ്ഡിത്യമോ കഴിവോ ഇല്ലാതിരുന്ന, എന്നാല്‍ അവര്‍ക്കാര്‍ക്കും ഇല്ലാത്ത വിശുദ്ധിയുണ്ടായിരുന്ന,സാധാരണക്കാരനും അതോടൊപ്പം അസാധാരണക്കാരനുമായ വൈദികന്‍. അനുസരണവും വിധേയത്വവുമുണ്ടായിരുന്ന വൈദികന്‍.
ഇന്ന് നമുക്കിടയിലെ ചില വൈദികര്‍ക്കെങ്കിലും നഷ്ടമാകുന്നത് ഇതൊക്കെതന്നെയല്ലേ. അറിവുകൊണ്ട് അവര്‍ മറ്റുള്ളവരെ അതിശയിപ്പിക്കുന്നു. ഡോക്ടറേറ്റും ദൈവശാസ്ത്രവും തത്വശാസ്ത്രവും കൊണ്ട് അവര്‍ മറ്റുള്ളവരെ കീഴടക്കുന്നു.പക്ഷേ പൗരോഹിത്യത്തിന്റെ അടി്സ്ഥാനധര്മ്മം അവര്‍ വിസമരിക്കന്നുണ്ടോ.
ചില ഇടപെടലുകളും ചില പ്രതികരണങ്ങളും കാണുമ്പോള്‍ സാധാരണക്കാരനായ വിശ്വാസിയുടെ ഉളളില്‍ രൂപപ്പെടുന്ന സംശയങ്ങളാണ് ഇതെല്ലാം.
നമുക്ക് വേണ്ടത് വിശുദധരായ വൈദികരെയാണ്, ആടുകളെ ആത്മീയതയില്‍ ജീവിക്കാന്‍പ്രേരിപ്പിക്കുന്ന വൈദികരെയാണ്.അതിന് ആദ്യം വൈദികര്‍ക്ക് അടിയുറച്ച ദൈവവിശ്വാസവും പ്രാര്‍ത്ഥനാജീവിതവും ഉണ്ടായിരിക്കണം.ലൗകികതയ്ക്ക് അവര്‍ അടിപ്പെട്ടുപോകരുത്.
വില കൂടിയ മൊബൈലും ആഡംബരവാഹനങ്ങളുംഹൃദ്യകാരിയായ പെര്‍ഫ്യൂമുകളുമല്ല വൈദികനാവശ്യം.ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നതുപോലെ ആടുകളുടെ ചൂരും മണവുമുള്ളവനായിരിക്കണം നല്ലവൈദികന്‍.
ആര്‍സിലെ വിശുദ്ധനായ ആ വൈദികന്‍പറയുന്നത് കേള്‍ക്കൂ, പുരോഹിതന്‍ ഭൂമിയില്‍ രക്ഷാകരപ്രവര്‍ത്തനം തുടരുന്നു… ലോകത്തില്‍ വൈദികനാരെന്ന് യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കിയാല്‍ നാം മരിക്കും. ഭയം കൊണ്ടല്ല ്‌സനേഹം കൊണ്ട്. യേശുവിന്റെ ഹൃദയത്തിലെ സ്‌നേഹമാണ് പൗരോഹിത്യം..
ഈശോയേ, വൈദികനാരെന്ന് യഥാര്‍തഥത്തില്‍ മനസ്സിലാക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. വൈദികരാരായിരിക്കണം എന്ന സത്യം തിരിച്ചറിയാന്‍ ഞങ്ങളുടെ വൈദികര്‍ക്ക് പരിശുദധാത്മജ്ഞാനം നല്കണമേ.