പലപ്പോഴും നമമുടെ സംസാരരീതി കേള്‍ക്കുന്നവര്‍ക്ക് അത്ര ഹൃദ്യമായിരിക്കണമെന്നില്ല. നമ്മുടെ മൂഡ് വ്യത്ിയാനങ്ങള്‍ ചിലപ്പോഴെങ്കിലും സംസാരരീതിയെ പ്രതികൂലമായി ബാധിക്കാറുണ്ട്. പൊട്ടിത്തെറിക്കുന്ന, മറ്റുളളവരെ പരിഹസിക്കുന്നരീതിയിലുള്ളസംസാരം നമ്മെപലരില്‍ നിന്നും അകറ്റുന്നുണ്ട്.ഇത്തരക്കാരെ ആരും സ്വാഗതം ചെയ്യുന്നുമില്ല. എങ്ങനെ സംസാരിക്കണം, നമ്മുടെ സംസാരരീതി എപ്രകാരമായിരിക്കണം എന്നീ കാര്യങ്ങളെക്കുറി്ച്ച് വചനം വ്യക്തമായ നിര്‍ദ്ദേശം നല്കുന്നുണ്ട്.
ആരും കുറ്റം പറയാത്ത വിധം നിര്‍ദ്ദോഷമായ സംസാരരീതി പ്രകടമാക്കുക(തീത്തോസ്2:7) എന്നാണ് വചനം പറയുന്നത്. അതിന് മുമ്പ് മറ്റ് ചില നിര്‍ദ്ദേശങ്ങള്‍ കൂടി നല്കുന്നുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം.
ആരെയുംപറ്റി തിന്മ പറയാതിരിക്കുക, കലഹങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുക, സൗമ്യരായിരിക്കുക, എല്ലാ മനുഷ്യരോടും തികഞ്ഞ മര്യാദ പ്രകടിപ്പിക്കുക( തീത്തോസ് 3:2)
സംസാരരീതിയെ നമുക്കൊന്ന് വിലയിരുത്താം. വചനമനുസരിച്ചുള്ള ഹൃദ്യമായ സംസാരരീതി ശീലിക്കാന്‍ നമുക്ക് ശ്രമിക്കാം.