Monday, June 23, 2025
spot_img
More

    കത്തോലിക്കാ ദേവാലയത്തില്‍ വച്ച് വിവാഹം കഴിക്കാന്‍ സാധിക്കാത്തതില്‍ പോപ്പ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിന് നിരാശ

    കത്തോലിക്കാദേവാലയത്തില്‍ വച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അത് സാധിക്കാതെവന്നതില്‍ തനിക്ക് നിരാശയുണ്ടെന്നും പോപ്പ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ കുറിപ്പ് വലിയ ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും.. കാലിഫോര്‍ണിയായിലെ സാന്റാ മോണിക്ക, സെന്റ് മോണിക്ക കത്തോലിക്കാദേവാലയത്തില്‍ വച്ച് വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്നും എന്നാല്‍ സഭ അത് നിഷേധിച്ചുവെന്നും ബ്രിട്ട്്‌നി കുറിച്ചു.പ്രസ്തുത ദേവാലയത്തില്‍ വച്ച് വിവാഹിതരായവരുടെ ഫോട്ടോയോടുകൂടിയായിരുന്നു കുറിപ്പ്.

    കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ദേവാലയം അടച്ചിട്ടതിനാല്‍ ദേവാലയാധികാരികള്‍ അപേക്ഷനിരസിച്ചുവെന്നും പറയുന്നു. താന്‍ ഈ ദേവാലയത്തില്‍ ഞായറാഴ്ചകളിലെത്താറുണ്ടെന്നും മനോഹരമായ അനുഭവമാണ് അത് സമ്മാനിച്ചതെന്നും ബ്രിട്ട്‌നി പറയുന്നു.

    എന്നാല്‍ നടന്‍ സാം അസ്്ഹാരിയുമായുള്ള വിവാഹത്തിന് ശേഷമാണ് ബ്രിട്ടന്ിയുടെ ഈ കുറിപ്പ് വന്നിരിക്കുന്നത്. മാത്രവുമല്ല ദേവാലയത്തില്‍ വച്ച് വിവാഹം നടത്താനുള്ള അനുവാദം ഗായിക ചോദിച്ചതായി രേഖകളുമില്ല. ഇതിന് പുറമെ ബ്രിട്‌നി കത്തോലിക്കയല്ല.

    കത്തോലിക്കാ ദേവാലയത്തില്‍വച്ച് വിവാഹം കഴിക്കാന്‍ ദമ്പതികളിലാരെങ്കിലും ഒരാളെങ്കിലും കത്തോലിക്കസഭയിലെ അംഗമായിരിക്കണമെന്നുണ്ട്. തങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളെ കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ത്തിക്കോളാം എന്ന് അവര്‍ പ്രതിജ്ഞയെടുക്കേണ്ടതുമുണ്ട്. സെന്റ് മോണിക്ക ദേവാലയത്തിലെ വികാരി കുറിപ്പിനോട്പ്രതികരിച്ചത് ഇങ്ങനെയാണ്.

    കത്തോലിക്കാ ദേവാലയംഎല്ലാവര്‍ക്കും വേണ്ടി തുറന്നിടേണ്ടതല്ലേ എന്ന ഗായികയുടെ ചോദ്യത്തിന് വൈദികന്‍ നല്കിയ മറുപടി ഇങ്ങനെയാണ്. കത്തോലിക്കാ ദേവാലയങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുന്നവയാണ്.

    എന്നാല്‍ കത്തോലിക്കാ ദേവാലയത്തില്‍വിവാഹിതരാകുന്നതിന് കത്തോലിക്കാസഭയുടെപ്രബോധനങ്ങള്‍ അനുസരിക്കേണ്ടതാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കും ഇത്തരത്തിലുള്ള നിയമങ്ങള്‍ നിലവിലുള്ളതായി താന്‍ കരുതുന്നുവെന്നും അച്ചന്‍ വ്യക്തമാക്കുന്നു. ബ്രിട്ട്‌നിയുടെ കത്തോലിക്കാവ്യക്തിത്വത്തെക്കുറിച്ച് തനിക്ക് ധാരണകളുമില്ല.

    ബാപ്റ്റിസ്റ്റ് സഭാംഗമായിട്ടാണ് ബ്രിട്‌നി ജനിച്ചത്. പിന്നീട് അവര്‍ പറഞ്ഞുക്ടേട്ടത് താന്‍ കത്തോലിക്കയാണെന്നാണ്. എന്നാല്‍ ഇപ്പോള്‍ പറയുന്നു കത്തോലിക്കാദേവാലയത്തില്‍ വച്ച് വിവാഹിതരാകാന്‍ അനുവാദം നല്കിയില്ലെന്ന്. ഇതിനര്‍ത്ഥം അവര്‍ കത്തോലിക്കയല്ലെന്ന് തന്നെയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!