തലക്കെട്ട് വായിച്ചപ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തിയ ഉ്ത്തരം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക എന്നതായിരിക്കും അല്ലേ.ശരിയാണ് പരിശുദ്ധ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പ്രാര്‍ത്ഥനയാണ് ജപമാല. ആ പ്രാര്‍ത്ഥനയിലൂടെ പരിശുദ്ധ അമ്മ ഏറെ സന്തോഷവതിയുമാകും.
ഇവിടെ പറയാന്‍ പോകുന്നത് അതേക്കുറിച്ചല്ല. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ പറയുന്നത് ഇതാണ്.
എന്റെ കുഞ്ഞേ ദയവായിതുടര്‍ന്നും പ്രാര്‍ത്ഥിക്കൂ..പ്രാര്‍ത്ഥനയിലൂടെ എല്ലാവരെയും സഹായിക്കുക, അപ്പോള്‍ ഞാന്‍ സന്തോഷവതിയാകും, ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു സമാധാനം.’
അതെ നമുക്ക് മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍തഥിക്കാം. അതുവഴി മാതാവു നമ്മില്‍ സംപ്രീതയും സന്തുഷ്ടയുമാകും.