വത്തിക്കാന്‍ സിറ്റി: വിശ്വാസത്തിന്റെ അ്ഗ്നി നമ്മെ മാനസാന്തരത്തിലേക്ക് നയിക്കുന്നുവെന്നും വിശ്വാസം അഗ്നിയാണെന്നും അതൊരിക്കലും ഒരു താരാട്ടുപാട്ടല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഭൂമിയില്‍ തീയിടാനാണ് ഞാന്വന്നിരിക്കുന്നതെന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം,
വിശ്വാസം ഒരിക്കലും താരാട്ടുപാട്ടല്ല. താരാട്ടുപാട്ട് നമ്മെ ഉറക്കാനുള്ളതാണ്. എന്നാല്‍ അഗ്നി നമ്മെ ഉണര്‍ത്തുകയും പ്രവര്‍ത്തനനിരതമാക്കുകയും ചെയ്യും. സുവിശേഷത്തിന്റെ ജ്വാലയില്‍ ജീവിക്കാനാണ് ക്രിസ്തു നമ്മെ ക്ഷണിക്കുന്നത്.
ദൈവസ്നേഹത്തിന്റെ അഗ്നിയില്‍ നാം എരിയുന്നുണ്ടെങ്കില്‍ നാം അത് ലോകം മുഴുവനും വ്യാപിപ്പിക്കും. ഓരോ വ്യക്തികളിലുമെത്തിക്കും, അങ്ങനെ ഓരോരുത്തരും ദൈവത്തിന്റെ കരുണയും ക്രിസ്തുവിന്റെ സന്തോഷവും അനുഭവിക്കും. പാപ്പ പറഞ്ഞു.