മാലാഖമാരെയും കാവല്‍മാലാഖമാരെയും കുറിച്ച് നമുക്കറിയാം. എന്നാല്‍ എല്ലാ മാലാഖമാര്‍ക്കും പ്രത്യേകം ജോലികളുണ്ടെന്ന് പലര്‍ക്കുമറിയില്ല.നവവൃന്ദം മാലാഖമാര്‍ക്കോരോരുത്തര്‍ക്കും പ്രത്യേകം ജോലികളുണ്ട്.
നവവൃന്ദം മാലാഖമാരെയും അവരുടെ ജോലികളെയും കുറിച്ച് നമുക്കറിയാംം.
സ്രാപ്പേന്മാര്‍– സ്തുതിപ്പിന്റെ കൃപ നല്കുന്നവര്‍
ക്രോവേന്മാര്‍– പരിശുദ്ധിയിലേക്ക് നയിക്കുന്നവര്‍
ഭദ്രാസനന്മാര്‍– ദൈവിക ശ്രവണം നല്കുന്നവര്‍
അധികാരികള്‍– ദൈവിക അധികാരംപ്രതിഫലിക്കുന്നവര്‍.
താത്വികന്മാര്‍-ദൈവികതത്വങ്ങള്‍ വെളിപെടുത്തുന്നവര്‍
ബലവാന്മാര്‍-ദൈവകല്പനകള്‍ നിറവേറ്റാന്‍ ശക്തിനല്കുന്നവര്‍
പ്രാഥമികന്മാര്‍– ദൈവരാജ്യം സംരക്ഷിക്കുന്നവര്‍
മുഖ്യദൂതന്മാര്‍– ദുഷ്ടാരൂപികള്‍ക്കെതിരെപ്രവര്‍ത്തിക്കുന്നവര്‍
ദൈവദൂതന്മാര്‍– ദൈവമക്കളെ സംരക്ഷിക്കുന്നവര്‍.
മാലാഖമാരോട് നമുക്ക് ഭക്തിയുള്ളവരാകാം. അവരോട് സഹായം ചോദിക്കുകയും ചെയ്യാം.