വാല്‍ത്സിങ്ങാം: മരിയൻ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിൽ സീറോ മലബാർ സഭ നടത്തുന്ന മൂന്നാമത് തീർത്ഥാടന 20 ന് . ആയിരക്കണക്കിന് മരിയന്‍ ഭക്തരെയാണ് തീര്‍ത്ഥാനടനത്തിൽ പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഗതാഗത അസൌകര്യങ്ങൾ ഒഴിവാക്കുന്നതിനായി തീർത്ഥാടനത്തിനു എത്തുന്നവർ സുരക്ഷാ ക്രമീകരണങ്ങളും വോളണ്ടിയേഴ്സ് നല്കുന്ന നിർദ്ദേശങ്ങളും പാലിക്കണമെന്ന് കോൾചെസ്റ്ററിലെ തീർത്ഥാടന സംഘാടക സമിതി പ്രത്യേകം അഭ്യർത്ഥിച്ചു.
തീർത്ഥാടനത്തിൽ പങ്കു ചേരുവാൻ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സ്ലിപ്പർ ചാപ്പലിന്റെ തൊട്ടടുത്ത സ്ഥലത്തായി (ആറേക്കർ) വിസ്തൃതമായ സൗജന്യ പാർക്കിംഗ് സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഘാടകര് തയ്യാറാക്കിയിട്ടുള്ള കോച്ച് പാർക്കിങ്ങിലേക്കുള്ള റൂട്ട് മാപ്പ് കോച്ചിൽ വരുന്നവർ പാലിക്കണം. ഗതാഗത നിർദ്ദേശങ്ങളുമായി റോഡരികിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സഹായവും നിർദ്ദേശവുമായി വോളണ്ടിൻയേഴ്‌സും വഴിയിൽ ഉണ്ടായിരിക്കും.
പരിസരംശുചിത്വത്തില്‍ ഓരോ തീർത്ഥാടകരും ശ്രദ്ധിക്കേണ്ടതാണ്. തങ്ങളുടെ വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുക. മരുന്നുകൾ അവരവരുടെ കൈവശം കരുതുവാൻ മറക്കരുത്. തീർത്ഥാടകർക്കായി പ്രാഥമിക ചികിത്സക്കുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട് .
തീർത്ഥാടന പ്രദക്ഷിണത്തിൽ മരിയ പുണ്യ ഗീതങ്ങൾ ആലപിച്ചും, പരിശുദ്ധ ജപമാല സമർപ്പിച്ചും, ഭയ ഭക്തി ബഹുമാനത്തോടെ മറ്റുള്ള തീർത്ഥാടകർക്ക് മാതൃകയും, പ്രോത്സാഹനവുമായി താന്താങ്ങളുടെ ഗ്രൂപ്പുകളിൽ ചിട്ടയോടെ നടന്നു നീങ്ങേണ്ടതാണ്. നിരകൾ വിഘടിക്കാതെയും, വേറിട്ട കൂട്ടമായി മാറാതിരിക്കുവാനും അതാതു കമ്മ്യുനിട്ടികൾ പ്രത്യേകം ശ്രദ്ധിക്കം. മുത്തുക്കുടകൾ ഉള്ളവർ കൊണ്ടുവരേണ്ടതാണ്. സംഘാടകസമിതി നിര്‍ദ്ദേശിക്കുന്നു.
സ്വാദിഷ്ടമായ ചൂടൻ ഭക്ഷണങ്ങൾ ചാപ്പൽ പരിസരത്തു തയ്യാറാക്കിയിരിക്കുന്ന ഫുഡ് സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യക്കുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജൂലൈ 20 നു ശനിയാഴ്ച രാവിലെ 9:00 മണി മുതൽ11:00 മണി വരെ ആരാധനയും സ്തുതിപ്പും തുടർന്ന് 11:00 മുതൽ 12:00 മണി വരെ പ്രമുഖ ധ്യാന ഗുരു ഫാ. ജോർജ്ജ് പനക്കൽ മരിയൻ പ്രഘോഷണവും നടത്തും. ഉച്ചക്ക് 12:00 മുതൽ 12:45 മണിവരെ കുട്ടികളെ അടിമ വെക്കുന്നതിനും, ഭക്ഷണത്തിനായുള്ള ഇടവേളയുമാണ്. കുട്ടികളെ അടിമ വെക്കുവാൻ ആഗ്രഹിക്കുന്നവർ വോളണ്ടിയെഴ്സിൽ നിന്നും കൂപ്പണ്‍ മുൻ കൂട്ടി വാങ്ങിയ ശേഷം നിർദ്ദേശങ്ങൾക്ക് അനുസൃതമായി ക്യു പാലിച്ചു മുന്നോട്ടു വരേണ്ടതാണ്.
തുടർന്ന് 12:45 ന് ആമുഖ പ്രാര്‍ത്ഥനയും തുടർന്ന് മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്, മരിയ ഭക്തര്‍ തീര്‍ത്ഥാടനം ആരംഭിക്കും.
ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മുഖ്യ കാർമികനായി മാർ സ്രാമ്പിക്കൽ പിതാവ് നേതൃത്വം വഹിക്കും. വികാരി ജനറാളുമാരോടൊപ്പം യു കെ യുടെ നാനാ ഭാഗത്ത് നിന്നും എത്തുന്ന മറ്റു വൈദികരും സഹ കാർമ്മികരായിരിക്കും.
യു കെ യിലെ മുഴുവൻ മാതൃ ഭക്തരും ശനിയാഴ്ച തീർത്ഥാടനത്തിൽ അണി നിരക്കുമ്പോൾ വാല്‍ത്സിങ്ങാം മലയാള മാതൃ സ്തോത്രങ്ങളാൽ മുഖരിതമാവും.
തീർത്ഥാടനത്തിൽ പങ്കു ചേരുന്നവർ ഈ തീർത്ഥാടന ദൗത്യം അനുഗ്രഹ പൂരിതമാകുവാൻ മാനസ്സികമായും, ആത്മീയമായും ഒരുങ്ങി വരണമെന്ന് ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ ജോസ് അന്ത്യാംകുളം എന്നിവർ അഭ്യര്‍ത്ഥിച്ചു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES
NORFOLK, LITTLE WALSINGHAM, NR22 6AL