അസ്വസ്ഥമാകാത്ത ജീവിതങ്ങളുണ്ടോ..മനസ്സുകളുണ്ടോ..ഏതെല്ലാംകാര്യങ്ങളോര്‍ത്താണ് നാം ഓരോരുത്തരും ഓരോ നിമിഷവും അസ്വസ്ഥമായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തികം, രോഗം,ഭാവി…. ചെയ്്തുതീര്‍ക്കാനുളള ജോലിയും ഫോണ്‍വിളിച്ചിട്ട് കിട്ടാതെപോകുന്നതുപോലും നമ്മുടെ അസ്വസ്ഥതകള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഈ അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരമുണ്ടോ..ഒരിക്കലുമില്ല. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെകരുണയുടെ സന്ദേശത്തില്‍ പരിശുദ്ധ മറിയം പറയുന്നത്, നിന്റെ എല്ലാഅസ്വസ്ഥതകളും ഏറ്റെടുക്കാന്‍ എന്നെ അനുവദിക്കണമെന്നാണ്.
സങ്കടപ്പെടുമ്പോഴും ഉത്കണ്‌പ്പെടുമ്പോഴും അമ്മ നമ്മെ കൂടുതലായി് ശ്രവിക്കുന്നുണ്ട്.അതൊരിക്കലും അമ്മയെ സംബന്ധിച്ച് മടുപ്പുതോന്നിക്കുന്നകാര്യങ്ങളുമല്ല. അതുകൊണ്ട് നമുക്ക് എല്ലാ അസ്വസ്ഥതകളും അമ്മയുടെ കൈകളിലേക്ക്‌സമര്‍പ്പിക്കാം. അമ്മയുടെ കാല്‍ച്ചുവട്ടിലേക്ക് നമുക്ക് വച്ചുകൊടുക്കാം. ഇനി അത് അമ്മയുടേതാണ്, നമ്മുടേതല്ല. അമ്മയത്‌നോക്കിക്കോളും.നമ്മള്‍ സ്വതന്ത്രരായി..എന്തൊരു സുഖം അല്ലേ?