നൈജീരിയ: ക്രൈസ്തവര്‍ക്ക് വീണ്ടും ഭീതിയൊഴിയാതെ നൈജീരിയ. നൈജീരിയായിലെ ഇമോ സ്‌റ്റേറ്റില്‍ നിന്ന് നാലു കന്യാസ്ത്രീകളെ ഇന്നലെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. സിസ്‌റ്റേഴ്‌സ് ഓഫ് ജീസസ് ദ സേവിയര്‍ സന്യാസിനി സമൂഹമാണ് ഈ വാര്‍ത്ത അറിയിച്ചത്. കുര്‍ബാനയ്ക്ക് പോകുന്നകയായിരുന്ന കന്യാസ്ത്രീകളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതെന്ന് സിസ്റ്റര്‍ സിറ്റയുടെ പത്രക്കുറിപ്പ് പറയുന്നു,
കന്യാസ്ത്രീകളുടെ സുരക്ഷിതമായ മടങ്ങിവരവിന് വേണ്ടി എല്ലാവരുടെയും പ്രാര്‍ത്ഥനകളും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്ന രാജ്യമായി നൈജീരിയ ഇതിനകം മാറിയിട്ടുണ്ട്. ത്ട്ടിക്കൊണ്ടുപോകപ്പെടുന്ന വൈദികരും ക്രൈസ്തവരും മോചിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെ്യ്യുന്ന സംഭവങ്ങളും സാധാരണം.