Wednesday, January 15, 2025
spot_img
More

    ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുകയും വിദൂര ദിക്കുകളില്‍ നിന്ന് വിളിച്ചു ചേര്‍ക്കപ്പെടുകയും ചെയ്തിരിക്കുന്നവരാണ് നമ്മള്‍. പിന്നെന്തിന് ഭയപ്പെടണം?

    നമ്മുടെ ഏതു തരം ഭയങ്ങള്‍ക്കും അടിസ്ഥാനം ഒന്നേയുളളൂ. നമ്മുക്ക് ദൈവത്തില്‍വിശ്വാസമില്ല, ആശ്രയത്വവുമില്ല. പണ്ടെത്തെ ആ കഥ പോലെ, വലിയൊരു കെട്ടിടത്തില്‍ അഗ്നിബാധ. ഏറ്റവും ഉയരത്തിലുള്ള കെട്ടിടത്തിന് മുകളില്‍ അലറിക്കരഞ്ഞ് ഒരു ബാലന്‍. താഴെ നിന്ന് അവനോട് അവന്റെ അപ്പന്‍ പറയുന്നു, “നീ താഴേയ്ക്ക് ചാടൂ ഞാന്‍ നിന്നെ പിടിച്ചോളാം.”

    വലിയൊരു അപകടസാധ്യത അതിനുണ്ട്. പക്ഷേ കുട്ടി കരച്ചില്‍ അവസാനിപ്പി്ച്ച് ഒറ്റച്ചാട്ടം. നേരെ ചെന്നു വീണത് അപ്പന്റെ കൈകളിലേക്ക്.. എല്ലാവരും ചോദിച്ചു,”നിനക്ക് പേടിയില്ലായിരുന്നോ..”

    ” ഇല്ല,ഞാന്‍ വീഴാതെ അപ്പയെന്നെ താങ്ങിക്കൊള്ളും എന്ന് എനിക്കുറപ്പുണ്ടായിരുന്നു. പിന്നെന്തിനാ ഞാന്‍ പേടിക്കുന്നത്?”

    ഇതാണ് ഭയം കൂടാതെ ചെയ്യുമ്പോഴുള്ളവിശ്വാസം. പലവിധ കാര്യങ്ങളെ പ്രതി അസ്വസ്ഥപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന നമുക്ക ദൈവത്തിലുള്ള വിശ്വാസവും ആശ്രയത്വവും നഷ്ടപ്പെടരുത്. കാരണം വചനം പറയുന്നു,

    നീ എന്റെ ദാസനാണ്, ഞാന്‍ നിന്നെ തിരഞ്ഞെടുത്തു.ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്ന് ഞാന്‍ നിന്നെ തിരഞ്ഞെടുത്തു.വിദൂരദിക്കുകളില്‍ നിന്ന് ഞാന്‍ നിന്നെ വിളിച്ചു. ഭയപ്പെടേണ്ട ഞാന്‍ന ിന്നോുകൂടെയുണ്ട്.സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം.ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈ കൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും( ഏശയ്യ 41:9,10)

    നമ്മുടെ ഭയങ്ങളെ കാറ്റ് കൊണ്ടുപോകട്ടെ. നമ്മുടെ വിശ്വാസവും ശരണവും നമ്മുടെ കര്‍ത്താവിലായിരിക്കട്ടെ. പിന്നെ നാം ഒരിക്കലും ഭയപ്പെടുകയില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!